നടന്‍ കമല്‍ഹാസന്‍ ചെന്നൈയില്‍ ആശുപത്രിയില്‍ 

ചെന്നൈ- നടന്‍ കമല്‍ഹാസനെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ പോരൂരിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററിലാണ് കമല്‍ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് കമലിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. അതേസമയം അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും സാധാരണയുളള മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.കമല്‍ഹാസന് പനിയും വയറുവേദനയുമുണ്ടെന്നുളള റിപ്പോര്‍ട്ടുകളുമുണ്ട്. ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ഇതുവരെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വിട്ടിട്ടില്ല. ഇന്ന് തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 
 

Latest News