ഇന്ത്യക്കാരെ കണ്ടു പഠിക്കണം; ഇന്‍ഫാന്റിനോയുടെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദോഹ- ഫുട്‌ബോള്‍ ആവേശം ഇന്ത്യക്കാരെ കണ്ടു പഠിക്കണമെന്ന ഫിഫ മേധാവി ഇന്‍ഫാന്റിനോയുടെ വാക്കുകള്‍ ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങള്‍ .
നിങ്ങള്‍ ഇന്ത്യക്കാരെ നോക്കൂ, ശരിയായ കളിയാവേശം നിങ്ങള്‍ക്ക് കാണാം. അവരില്‍ എല്ലാ രാജ്യങ്ങളുടേയും ആരാധകരുണ്ട്. അവര്‍ രാജ്യങ്ങളും രാഷ്ട്രീയവും പരിഗണിക്കാതെ കളിയേയും കളിക്കാരേയുമാണ് സ്‌നേഹിക്കുന്നത് തുടങ്ങിയ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.
ഫുട്‌ബോളിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ലോകത്തെ ഒന്നിപ്പിക്കുന്ന ഗെയിമാണ് ഫുട്‌ബോളെന്നും ഇന്‍ഫാന്റിനോ ആവര്‍ത്തിച്ചിരുന്നു.

 

Latest News