ടികി ടാകയുമായി  സ്പാനിഷ് യുവനിര

ദോഹ - ടികി ടാക മരിച്ചിട്ടില്ലെന്ന് തെളിയിച്ച് സ്പാനിഷ് അര്‍മാഡ. വണ്‍ ടച്ച് ഫുട്‌ബോള്‍ കൊണ്ട് കോസ്റ്ററീക്കയെ അമ്പരപ്പിച്ച സ്‌പെയിനിന്റെ യുവനിര ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇടവേളക്കു ശേഷം നാലു ഗോളിന് മുന്നിലെത്തി. ഷാവിയുടെയും ആന്ദ്രെസ് ഇനിയെസ്റ്റയുടെയും പിന്‍മുറക്കാരാവാനുള്ള എല്ലാ പ്രതിഭയും തെളിയിച്ചാണ് പെഡ്രിയും ഗാവിയും ഫെരാന്‍ ടോറസും കളം നിറഞ്ഞത്. ഈ ലോകകപ്പിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ ടീമാണ് സ്‌പെയിന്‍. 
പതിനൊന്നാം മിനിറ്റില്‍ ദാനി ഓല്‍മോയും 21ാം മിനിറ്റില്‍ മാര്‍ക്കൊ അസന്‍സിയോയും 31ാം മിനിറ്റില്‍ പെനാല്‍ട്ടിയില്‍ നിന്ന് ടോറസും ലക്ഷ്യം കണ്ടു. അമ്പത്തിനാലാം മിനിറ്റില്‍ ടോറസ് അസാധ്യ ആംഗിളില്‍ നിന്ന് വീണ്ടും ഗോള്‍ നേടി. 
സെര്‍ജിയൊ റാമോസിനെയും ഡേവിഡ് ഡിഹായയെയും പോലെ സീനിയര്‍ കളിക്കാരെ മാറ്റിനിര്‍ത്തിയ കോച്ച് ലൂയിസ് എന്റികെ യുവതാരങ്ങളായ പെഡ്രി, ഗാവി, അന്‍സു ഫാതി, നികൊ വില്യംസ് തുടങ്ങിയ കളിക്കാരിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്.
റൊമേലു ലുകാകുവിന്റെയും ക്യാപ്റ്റന്‍ എഡന്‍ ഹസാഡിന്റെയും പരിക്കുകളില്‍ വലയുന്ന ബെല്‍ജിയം രാത്രി മത്സരത്തില്‍ കാനഡയുമായി ഏറ്റുമുട്ടും. മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡിബ്രൂയ്‌നെയെ അമിതമായി ആശ്രയിക്കും. ഗോള്‍മുഖത്ത് വന്‍മതിരായ തിബൊ കോര്‍ട്‌വ ഉണ്ടാവും.
 

Latest News