വായ മൂടി ജര്‍മനി, ഫിഫക്കെതിരെ പ്രതിഷേധം

ദോഹ - ജപ്പാനെതിരായ മത്സരത്തില്‍ ജര്‍മന്‍ കളിക്കാര്‍ വായ മൂടി പ്രതിഷേധിച്ചു. ടീം ഫോട്ടോ എടുക്കുമ്പോഴായിരുന്നു ഇത്. ലൈംഗിക ന്യൂനപക്ഷത്തിനനുകൂലമായി ലവ് ആം ബാന്റ് ധരിക്കുന്നത് ഫിഫ തടഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ഫിഫയുടെ ഭീഷണിയെത്തുടര്‍ന്നാണ് ആം ബാന്റ് ധരിക്കുന്നതില്‍ നിന്ന് ഏഴ് യൂറോപ്യന്‍ ടീമുകള്‍ പിന്മാറിയത്. വായ മൂടിയത് രാഷ്ട്രീയ നിലപാടല്ലെന്നും മനുഷ്യാവകാശം വിവാദ വിഷയമല്ലെന്നും ജര്‍മന്‍ ഫെഡറേഷന്‍ പറഞ്ഞു. 
ഗാലറിയിലുണ്ടായിരുന്ന ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫേസര്‍ ലവ് ആംബാന്റ് ധരിച്ചു.
 

Latest News