ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യ നേടിയ ചരിത്ര വിജയം വലിയ തിരിച്ചടിയായി വിശേഷിപ്പിച്ച് അര്‍ജന്റീന മാധ്യമങ്ങള്‍. ആഗോളതലത്തില്‍ വലിയ ഞെട്ടലായി മാറിയ പരാജയം അര്‍ജന്റീന ജനതയെ സങ്കടക്കടലില്‍ മുക്കിയതായി പത്രങ്ങള്‍ വിശേഷിപ്പിച്ചു.
ദോഹ ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന സൗദി അറേബ്യയുടെ പ്രഥമ മത്സരത്തിലാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന ടീമിനെ സൗദി ടീം പരാജയപ്പെടുത്തിയത്.
ലോകകപ്പ് മത്സരങ്ങളുടെ ആദ്യത്തില്‍ തന്നെ അര്‍ജന്റീന ടീമിന് വേദനാപൂര്‍ണമായ പരിക്കാണ് ഏറ്റതെന്ന് കൊറിയന്‍ ദിനപത്രമായ ക്ലാരിയോണ്‍ തലക്കെട്ട് നല്‍കി. മെസിയുടെ നേതൃത്വത്തില്‍ ലോകകപ്പ് നേടാന്‍ അര്‍ജന്റീനക്ക് സാധിക്കുമെന്ന് പത്രം പ്രത്യാശിച്ചു.
സൗദി ടീമിനെ ശരിയായി മനസ്സിലാക്കത്തതാണ് പരാജയ കാരണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അഡ്രിയാന്‍ മലാഡ്‌സ്‌കി പ്രതികരിച്ചു. ആദ്യത്തെ പത്ത് മിനിറ്റില്‍ സ്‌കോര്‍ ചെയ്യാന് സാധിച്ച അര്‍ജന്റീനക്ക് സൗദിക്കെതിരെ എങ്ങനെ കളിക്കണമെന്ന് പിടികിട്ടാതെ പോയി അദ്ദേഹം പറഞ്ഞു.






