ദോഹ- ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യ നേടിയ ഐതിഹാസിക വിജയത്തില്‍ ടീം അംഗങ്ങളോടൊപ്പം ആഹ്ലാദം പങ്കിടുന്ന സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ആവേശപ്പെരുമയില്‍ മന്ത്രിയെ എടുത്തു പൊക്കുന്ന വീഡിയോ ആണ് നെറ്റിസണ്‍സ് വ്യാപകമായി പങ്കുവെക്കുന്നത്. നേട്ടങ്ങള്‍ കൈവരിക്കാന്‍ എല്ലാ പ്രോത്സാഹനവും നല്‍കുന്ന രാഷ്ട്രനേതൃത്വത്തില്‍ അഭിമാനിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.സൗദി ടീം രണ്ടാമത് ഗോൾ നേടി വിജയം ഉറപ്പിച്ചതോടെ സൗദി സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരനും സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസിർ അൽമിസ്ഹലും കൈകൾ ഉയർത്തിയും പരസ്പരം ആശ്ലേഷിച്ചും അത്യാഹ്ലാദം പ്രകടിപ്പിച്ചു.
وزير الرياضة يتوسط لاعبي المنتخب وسط فرحة عارمة#أخضرنا_قبل_الكل #كأس_العالم_قطر_2022 #Qatar2022
— تـ ـغـ ـا ر يـ د (@Twytat) November 23, 2022
pic.twitter.com/PfSYAfEMPg






