പുരുഷ ലോകകപ്പില്‍ വനിത, ഫ്രാപ്പാര്‍ട് ചരിത്രമെഴുതി

ദോഹ - പുരുഷ ലോകകപ്പില്‍ റഫറിയുടെ ചുമതല വഹിക്കുന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡ് ഫ്രഞ്ചുകാരി സ്റ്റെഫനി ഫ്രാപ്പാര്‍ടിന്. മെക്‌സിക്കൊ-പോളണ്ട് മത്സരത്തില്‍ ഫോര്‍ത് ഒഫിഷ്യലായാണ ഫ്രാപ്പാര്‍ട് പ്രവര്‍ത്തിച്ചത്. ഫ്രാപ്പാര്‍ടിനു പുറമെ ജപ്പാന്റെ യാമാഷിത യോഷിമി, റുവാണ്ടയുടെ സലീമ മുകന്‍സംഗ എന്നിവരും റഫറിമാരുടെ സംഘത്തിലുണ്ട്. 
ലോകകപ്പ് യോഗ്യതാ റൗണ്ടിലും ചാമ്പ്യന്‍സ് ലീഗിലും നേരത്തെ ഫ്രാപ്പാര്‍ട് റഫറിയായിട്ടുണ്ട്.
 

Latest News