വന്‍ വിജയത്തിലും  ഫ്രാന്‍സിന് നിരാശ

ദോഹ - ഓസ്‌ട്രേലിയക്കെതിരെ വന്‍ വിജയവുമായി ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടം ആരംഭിച്ചെങ്കിലും ഫ്രാന്‍സിന് നിരാശ. പരിക്കേറ്റ ഡിഫന്റര്‍ ലുക്കാസ് ഹെര്‍ണാണ്ടസിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. ബയേണ്‍ മ്യൂണിക് താരത്തിന് മത്സരത്തിനിടെ പരിക്കേറ്റിരുന്നു. കരീം ബെന്‍സീമ, എന്‍ഗോളൊ കാണ്ടെ, പോള്‍ പോഗ്ബ, പ്രസ്‌നല്‍ കിംപെംബെ, എന്‍കുന്‍കു തുടങ്ങിയ പ്രമുഖ കളിക്കാരുടെ പരിക്കില്‍ വലയുകയാണ് ഫ്രാന്‍സ്. ഡിഫന്റര്‍ റഫാല്‍ വരാന്‍ ആദ്യ മത്സരം കളിച്ചിരുന്നില്ല.
 

Latest News