ലൗതാരൊ അര്‍ജന്റീനാ ടീമില്‍, 4-3-3 ശൈലിയില്‍ സൗദി

ദോഹ - ലോകകപ്പിലെ ഗ്രൂപ്പ് സി-യിലെ ആദ്യ മത്സരത്തിനുള്ള അര്‍ജന്റീനാ ടീമില്‍ ലൗതാരൊ മാര്‍ടിനേസിനെ ഉള്‍പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൂലിയന്‍ അല്‍വാരേസിനു പകരമാണ് മാര്‍ടിനേസ് പ്ലേയിംഗ് ഇലവനിലെത്തിയത്. ഒപ്പം ലിയണല്‍ മെസ്സിയും എയിംഗല്‍ ഡി മരിയയും ആക്രമണം നയിക്കും. മധ്യനിരയില്‍ അലക്‌സിസ് മകാലിസ്റ്ററിനു പകരം അലജാന്ദ്രൊ ഗോമസ് ഇടം നേടി. നിക്കൊളാസ് ഓടാമെണ്ടി, നിക്കൊളാസ് ടാഗ്ലിയാഫിക്കൊ, ക്രിസ്റ്റ്യന്‍ റോമിറൊ എന്നിവരാണ് പ്രതിരോധ നിരയില്‍. ലിസാന്ദ്രൊ മാര്‍ടിനേസും മാര്‍ക്കോസ് അകൂനയും യുവാന്‍ ഫോയ്തും റിസര്‍വ് ബെഞ്ചിലാണ്. 
ഇരു ടീമുകളും 4-3-3 ശൈലിയിലാണ് കളിക്കുക. ചുമലിന് പരിക്കുണ്ടെങ്കിലും സല്‍മാന്‍ അല്‍ഫറജ് സൗദി ടീമിനെ നയിക്കും. വലക്കു മുന്നില്‍ മുഹമ്മദ് അല്‍ഉവൈസാണ്. സൗദ് അബ്ദുല്‍ഹമീദും ഹസന്‍ അല്‍തംബഖ്തിയും അലിഅല്‍ബുലൈഹിയും യാസിര്‍ അല്‍ശഹ്‌റാനിയുമാണ് പിന്‍നിരയില്‍. മുഹമ്മദ് കാനുവും അബ്ദുലെല അല്‍മാലികിയും മുഹമ്മദ് കാനുവും മധ്യനിരയില്‍ കളിക്കും. സല്‍മാനൊപ്പം സാലിം അല്‍ദോസരി, ഫിറാസ് അല്‍ബരികാന്‍, സാലിഹ് അല്‍ശഹരി എന്നിവര്‍ മുന്‍നിരയിലുണ്ടാവും. 
 

Latest News