ജേസണ്‍ ഡേവിഡ്  ഫ്രാങ്ക് അന്തരിച്ചു

ലോസ്ഏഞ്ചല്‍സ്- അമേരിക്കന്‍ നടനും മിക്‌സ്ഡ് മാര്‍ഷല്‍ ആര്‍ട്ടിസ്റ്റുമായ ജേസണ്‍ ഡേവിഡ് ഫ്രാങ്ക് (49) അന്തരിച്ചു. ആത്മഹത്യയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. പവര്‍ റേഞ്ചേഴ്‌സ് സിനിമാ, ടെലിവിഷന്‍ പരമ്പരകളില്‍ ടോമി ഒലിവര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ജേസണ്‍ ശ്രദ്ധനേടിയത്. 1993ല്‍ പുറത്തിറങ്ങിയ 'മൈറ്റി മോര്‍ഫിന്‍ പവര്‍ റേഞ്ചേഴ്‌സ് : ദ മൂവി' ആണ് ആദ്യ ചിത്രം. ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചു.
 

Latest News