ഖത്തര്‍ ലോകകപ്പിലെ ആദ്യസമനില, അമേരിക്കയെ തളച്ച് വെയ്ൽസ്

ദോഹ- ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ബി. പോരാട്ടത്തിൽ അമേരിക്കയെ വെയ്ൽസ് സമനിലയിൽ തളച്ചു. പതിനെട്ടാം മിനിറ്റിൽ ടിമോറ്റി വേ അമേരിക്കക്ക് വേണ്ടി ആദ്യ ഗോൾ നേടി. എന്നാൽ 82-ാം മിനിറ്റിൽ അനുവദിച്ച പെനാൽറ്റിയിലൂടെ സൂപ്പർ താരം ഗാരെത് ബെയ്ൽ ഗോൾ സ്വന്തമാക്കി. ആദ്യപകുതിയിൽ നിറംമങ്ങിയ വെയ്ൽസ് രണ്ടാം പകുതിയിൽ അവിശ്വസനീയ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. കളിയുടെഅവസാന നിമിഷങ്ങളിൽ അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി കനത്ത വെല്ലുവിളിയാണ് വെയിൽസ് നടത്തിയത്. 2022 ലോകകപ്പിലെ ആദ്യസമനിലയായിരുന്നു ഇന്നത്തേത്. 

Latest News