Sorry, you need to enable JavaScript to visit this website.

ഗായിക ശ്രേയ ഘോഷാലിന്റെ ശബ്ദം പോയി, വികാരനിർഭരമായ കുറിപ്പുമായി താരം

ന്യൂയോർക്ക് - സംഗീത പരിപാടിക്കിടെ തന്റെ ശബ്ദം പോയെന്ന വെളിപ്പെടുത്തലുമായി ബോളീവുഡ് ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഘോഷാൽ. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് അവർ ഇക്കാര്യം പങ്കുവെച്ചത്. 
 'ഇന്ന് ഞാൻ വളരെ വികാരാധീനയാണ്. ഞാൻ എന്റെ ബാൻഡിനെയും ഫാമിനെയും എന്റെ ടീമിനെയും വളരെയധികം സ്‌നേഹിക്കുന്നു. എന്റെ ഏറ്റവും മികച്ചതും മോശവുമായ ഘട്ടങ്ങളിൽ അവർ എന്നെ പിന്തുണച്ചിട്ടുണ്ട്. കൂടുതൽ തിളങ്ങാൻ എന്നെ സഹായിച്ചു.
ഇന്നലെ രാത്രി ഒർലാൻഡോയിൽ നടന്ന രാത്രി പരിപാടിക്ക് ശേഷം എന്റെ ശബ്ദം നഷ്ടമായി. എന്റെ അഭ്യുദയകാംക്ഷികളുടെ അനുഗ്രഹവും ഡോ. സമീർ ഭാർഗവയുടെ മികച്ച പരിചരണവും കാരണം എനിക്ക് എന്റെ ശബ്ദം തിരികെ ലഭിച്ചു. ഇതിനുശേഷം, ന്യൂയോർക്ക് അരീനയിൽ മൂന്ന് മണിക്കൂർ നിറഞ്ഞ ഒരു പരിപാടിയിൽ എനിക്ക് പാടാൻ കഴിഞ്ഞു. എനിക്ക് വളരെയധികം സ്‌നേഹം നൽകിയതിന് ന്യൂയോർക്കിന് നന്ദി.'- ശ്രേയ ഘോഷാൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 
 ഉച്ചാരണശുദ്ധിയിലും അക്ഷരസ്ഫുടതയിലും അനുഗ്രഹീതയായ ഗായികയാണ് ശ്രേയ ഘോഷാൽ. ഒട്ടേറെ ഭാഷകളിൽ പാടുമ്പോഴും ആ ഭാഷയോട് നൂറുശതമാനം നീതി പുലർത്തി ശ്രോതാക്കളെ അത്ഭുദപ്പെടുത്താറുണ്ട് ഈ ബംഗാളി ഗായിക. തന്റെ ശ്രുതിമധുരമായ ശബ്ദത്തിൽ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഉൾപ്പെടെ സംഗീതലോകത്തിന് സമ്മാനിച്ച ശ്രേയ ഘോഷാലിനെ ഇതിനകം നാല് ദേശീയ പുരസ്‌കാരങ്ങൾ അടക്കം ഒത്തിരി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. 
 താരം ഇപ്പോൾ സുഖം പ്രാപിച്ചിരിക്കുകയാണ്. ഒരു ഗായികയെ സംബന്ധിച്ച് ശബ്ദമാണ് അവരുടെ ഏറ്റവും വലിയ അനുഗ്രഹം. അത് ഇല്ലാതാകുന്നത് ചിന്തിക്കാനാവാത്തതാണ്. ചികിത്സയ്ക്ക് ശേഷം ഇവർ മറ്റൊരു സംഗീത പരിപാടിയിൽ പങ്കെടുത്തതായി താരം പങ്കുവെച്ചിട്ടുണ്ട്. ഇതോടെയാണ് ശ്രേയ ഘോഷാലിന്റെ ആരാധകർക്ക് മനസ്സമാധാനമായതെന്ന് പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
 

Latest News