ചാഞ്ചല്യത്തോടെ ഖത്തര്‍, കനത്ത തോല്‍വിയിലേക്ക്

ദോഹ - ലോകകപ്പില്‍ സ്വന്തം കാണികള്‍ക്കു മുന്നിലുള്ള അരങ്ങേറ്റത്തിന്റെ എല്ലാ ചാഞ്ചല്യവും പ്രകടിപ്പിച്ച ഖത്തര്‍ കനത്ത തോല്‍വിയിലേക്ക്. ഇക്വഡോര്‍ അര മണിക്കൂറാവുമ്പോഴേക്കും മൂന്നു തവണ അവരുടെ വല കുലുക്കി. മൂന്നു തവണയും എന്നാര്‍ വലന്‍സിയയാണ് പന്ത് വലയിലെത്തിച്ചത്. എന്നാല്‍ ആദ്യ ഗോള്‍ നേരിയ വീഡിയൊ റിവ്യൂവില്‍ നിഷേധിച്ചു. പതിനാറാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ വലന്‍സിയ തന്നെ ഇക്വഡോറിന് ലീഡ് സമ്മാനിച്ചു. മുപ്പത്തൊന്നാം മിനിറ്റില്‍ ബോക്‌സില്‍ തീര്‍ത്തും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വലന്‍സിയ ഹെഡറിലൂടെ പന്ത് വലയിലാക്കി. ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍ മാസങ്ങള്‍ നീണ്ട ഒരുക്കത്തിന് ശേഷമാണ് ലോകകപ്പ് കളിച്ചത്. എന്നാല്‍ അതിന്റെ മേന്മയൊന്നും കളിയില്‍ കണ്ടില്ല. ഇക്വഡോര്‍ ഗോളിക്ക് പൂര്‍ണ വിശ്രമമായിരുന്നു. 
കിക്കോഫ് കഴിഞ്ഞ് രണ്ട് മിനിറ്റ് കഴിയുമ്പോഴേക്കും ആതിഥേയരായ ഖത്തര്‍ ഗോള്‍ വഴങ്ങിയിരുന്നു. ഒരു ഫൗള്‍ കിക്ക് പിടിക്കാന്‍ ഖത്തര്‍ ഗോളി അനാവശ്യമായി മുന്നോട്ടുകയറിയതാണ് ഗോളിന് കാരണം. എന്നാല്‍ ഗോള്‍ വീഡിയൊ റിവ്യൂവില്‍ നിഷേധിക്കപ്പെട്ടു.  
 

Latest News