ഗ്രൂപ്പ് എ-യിലെ ഖത്തര്‍-ഇക്വഡോര്‍ മത്സരത്തിന് മുമ്പാണ് ഉദ്ഘാടനച്ചടങ്ങ്. വൈകുന്നേരം അഞ്ചിന് ചടങ്ങ് ആരംഭിക്കും. ഇക്വഡോറില്‍ രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രസിഡന്റ് ഗ്വിയര്‍മൊ ലാസൊ ലോകകപ്പിന് എത്താനുള്ള തീരുമാനം റദ്ദാക്കി.
-ചടങ്ങ് നടക്കുന്നത് ദോഹയില്‍നിന്ന് 40 കി.മീ അകലെയുള്ള അല്‍ബെയ്ത് സ്‌റ്റേഡിയത്തിലാണ്. ഇവിടെ 60,000 പേര്‍ക്ക് ഇരിക്കാം. തമ്പിന്റെ മാതൃകയിലാണ് ഈ സ്റ്റേഡിയം. സെന്‍ട്രല്‍ ദോഹയില്‍ നിന്ന് ഏറ്റവും അകലെയുള്ള വേദിയാണ് ഇത്. ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നായ അല്‍ബെയ്തിന് നിരക്കിനീക്കാവുന്ന മേല്‍ക്കൂരയുണ്ട്.
-തെക്കന്‍ കൊറിയയിലെ ബോയ്ബാന്റ് ജുംഗ്കുക്, ബ്ലാക്ക് ഐഡ് പീസ്, റോബി വില്യംസ്, നൂറ ഫതഹി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.






