നന്മയുടെ പാഠങ്ങളുമായി 'നിറവ് -22'

ജിദ്ദ  മലപ്പുറം ജില്ലാ കെ എം സി സി 'നിറവ് 22' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം വിവിധ വേദികളിലായി വൈവിധ്യങ്ങളായ പരിപാടികൾ കൊണ്ടും നാട്ടിൽ നിന്നുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.
ആദ്യ സെഷനിൽ  നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.  ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത  വഹിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതം  പറഞ്ഞു. കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ജലാൽ തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു. പ്രമുഖ ട്രെയിനറും കൗൺസിലറും ആയ  ഡോക്ടർ അബ്ദു സലാം ഒമർ 'കുടുംബം പരമ പ്രധാനം' എന്ന വിഷയത്തിൽ  ക്ലാസ് എടുത്തു.  പരിപാടിക്ക് അഷ്റഫ് വി. വി, അബ്ബാസ് വേങ്ങൂർ സുൽഫീക്കർ ഒതായി എന്നിവർ നേതൃത്വം നൽകി. 
മുഖ്യാതിഥികളായ ടി.വി. ഇബ്രാഹിം എം.എൽ.എ,  മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.  പി. വി  മനാഫ്, മഞ്ചേരി മണ്ഡലം  മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കണ്ണിയൻ അബൂബക്കർ, ജിദ്ദ സെൻട്രൽ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ്  പാളയാട്ട് ചടങ്ങിൽ ആശംസ പ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റസാക്ക് മാസ്റ്റർ, ഇസ്ഹാക്ക് പൂണ്ടോളി, ഇസ്മായിൽ മുണ്ടക്കുളം, ബാവ എ കെ, ലത്തീഫ് മുസ്ലിയാരങ്ങാടി, മജീദ് പുകയൂർ, ശിഹാബ് താമര കുളം, അബ്ദു റഹിമാൻ വെള്ളിമാട് കുന്ന്   എന്നിവർ സന്നിഹിതരായിരുന്നു.  രണ്ടാം സെഷനിൽ നടന്ന  കൾച്ചറൽ പ്രോഗ്രാം  വൈവിധ്യങ്ങളായ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു.
അരുവി മോങ്ങം കുട്ടികളെ കൂട്ടി അവതരിപ്പിച്ച  പെയിന്റിംഗ് ഷോ, കലാഭവൻ  നസീബ് അവതരിപ്പിച്ച ഫിഗർ ഷോ, പ്രമുഖ ഗായകൻ അൻസാർ കൊച്ചി, ജിദ്ദയിലെ ഗായകരായ  മിർസ ശരീഫ്, മുഹമ്മദ് കുട്ടി അരിമ്പ്ര , ഫർസാന യാസിർ, ഹസീന അഷ്റഫ്, ദിയാന ജലാൽ, അലി കുറ്റിപ്പാല, ബഷീർ തിരൂർ, റഹ്മത്ത് അലി  തുടങ്ങിയവരുടെ ഗാനങ്ങൾ, വട്ട പാട്ട്,  കുട്ടികൾ അവതരിപ്പിച്ച കോൽക്കളി, ഒപ്പന, ഹർഷാരവത്തോടെയാണ് സദസ്സ്   സ്വീകരിച്ചത്. ആറ്  വയസ്സുള്ള  - അൽഅനൂദ് ജലാലിന്റെ  ഡാൻസ് പ്രത്യകം ശ്രദ്ധിക്കപ്പെട്ടു,  മറ്റാരു വേദിയിൽ മലപ്പുറം ജില്ലാ കെ എം സി സി യുടെ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് വേണ്ടി വിവിധ മൽസരങ്ങളും ഗെയിമുകളും അരങ്ങേറി. സാബിൽ മമ്പാട് പരിപാടിക്ക് നന്ദി പറഞ്ഞു. 

Latest News