കുവൈത്ത് സിറ്റി - കുവൈത്തിലെ അല്‍ആരിദിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒരു സംഘം യുവാക്കള്‍ കൂട്ടം ചേര്‍ന്ന് സുരക്ഷാ സൈനികനെ ആക്രമിച്ചു. തിരക്കേറിയ റോഡില്‍ വ്യാപാര കേന്ദ്രങ്ങള്‍ക്കു മുന്നില്‍ വെച്ചാണ് നിരവധി പേര്‍ നോക്കിനില്‍ക്കെ യുവാക്കള്‍ സുരക്ഷാ സൈനികനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. കൃത്യത്തിനു ശേഷം യുവാക്കള്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ സുരക്ഷാ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പ്രതികള്‍ക്കു വേണ്ടി സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
— Baher Esmail (@EsmailBaher) November 18, 2022