Sorry, you need to enable JavaScript to visit this website.

ഇന്ത്യയും കാനഡയും പരിധി രഹിത വ്യോമയാന കരാറില്‍ ഒപ്പുവെച്ചു

ബാലി- കാനഡയും ഇന്ത്യയും പരിധി രഹിത വ്യോമയാന കരാറില്‍ ഒപ്പുവച്ചു. ഇന്തോ- പസഫിക് മേഖലയില്‍ കാനഡയുടെ സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അണ്‍ലിമിറ്റഡ് ഫ്ളൈറ്റുകള്‍ അനുവദിക്കുന്നതിനുള്ള കരാറില്‍ കാനഡയും ഇന്ത്യയും ഒപ്പുവെച്ചതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

എയര്‍ കാനഡയ്ക്ക് ബെംഗളൂരു, ചെന്നൈ, ദല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കും ടൊറന്റോ, മോണ്‍ട്രിയല്‍, എഡ്മണ്ടന്‍, വാന്‍കൂവര്‍ എന്നിവിടങ്ങളിലേക്കും ഇന്ത്യ തിരഞ്ഞെടുക്കുന്ന മറ്റ് രണ്ട് സ്ഥലങ്ങളിലേക്കും എയര്‍ ഇന്ത്യ പ്രവേശനം അനുവദിക്കുന്നതാണ് കരാര്‍. എയര്‍ ഇന്ത്യയ്ക്കും എയര്‍ കാനഡയ്ക്കും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ട് വിമാന സര്‍വീസുകള്‍ നടത്താം.
 

Latest News