കശ്മീരിലെ കുല്‍സുവിനെ തേടി  ജെ.കെ റൗളിംഗിന്റെ സമ്മാനം വരുന്നു 

ജെ.കെ റൗളിംഗിന് ലോകമെമ്പാടും ധാരാളം ഫാന്‍സുണ്ട്. പ്രസിദ്ധമായ ഹാരി പോട്ടര്‍ സീരീസുകളിലൂടെയാണ് അവര്‍ കുട്ടികളുടെ ഹൃദയം കീഴടക്കിയത്. ഇന്ത്യയിലെ കശ്മീരിലുമുണ്ട് റൗളിംഗിനൊരു 12 വയസ്സുകാരി ആരാധിക-കുല്‍സും ഭാനു. മറ്റു പലരില്‍ നിന്നും  കുല്‍സു വ്യത്യസ്ഥയാണ്. അവളെ തേടി ഇഷ്ട എഴുത്തുകാരിയുടെ അന്വേഷണമെത്തി. ഉടന്‍ തന്നെ ഒരു സമ്മാനം കൊടുത്തയക്കാനാണ് പരിപാടി. ജമ്മു കശ്മീരിലെ ദോദ ജില്ലയിലെ ഹാജി പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന കുല്‍സു റൗളിംഗിനെ കുറിച്ച് എഴുതിയത് സ്‌കൂള്‍ ഡയരക്ടര്‍ സബ ഹാജി റിട്വീറ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ട്വിറ്റര്‍ എന്ന കടലില്‍ ഒരു കുട്ടിയുടെ കൈയക്ഷരത്തില്‍ കുറിച്ചത് സാഹിത്യകാരി ശ്രദ്ധിച്ചു. ജെ. കെ റൗളിംഗിന്റെ ജീവിതവും എഴുത്തും തനിക്ക് പ്രചോദനമായി, വിഷമഘട്ടങ്ങളെ അതിജീവിക്കാനുള്ള  കരുത്ത് അത് പകര്‍ഡന്നു. വലുതാവുമ്പോള്‍ അവരെ നേരില്‍ കാണണമെന്നുണ്ട്. തനിക്ക് നേരില്‍ കാണാനായി അല്ലാഹു ജെ.കെ റൗളിംഗിന് ദീര്‍ഘായുസ്സ് നല്‍കട്ടെ. ഈ വരികളാണ് വിശ്വ പ്രസിദ്ധ ഗ്രന്ഥകര്‍ത്താവിന്റെ മനസ്സ് കീഴടക്കിയത്. കുല്‍സുവിന്റെ മേല്‍വിലാസവും മറ്റു വിശദ വിവരങ്ങളും തേടി റൗളിംഗ് ട്വിറ്ററില്‍ സന്ദേശമയച്ചു. കുട്ടിക്ക് സമ്മാനം അയച്ചു കൊടുക്കാനാണിത്. അതിരുകള്‍ ഭേദിച്ചുള്ള സ്‌നേഹത്തിന്റെ വാര്‍ത്ത ട്വിറ്ററില്‍ ചര്‍ച്ചയായതോടെ ശ്രീനഗറില്‍ നിന്ന് 271 കിലോ മീറ്റര്‍ അകലെ ബ്രെസ്‌വാന  ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന കുല്‍സുവിന്റെ സ്‌കൂള്‍ ശ്രദ്ധാ കേന്ദ്രമായി 
 

Latest News