Sorry, you need to enable JavaScript to visit this website.

നാലു തലമുറകളെ കാണാന്‍ ഭാഗ്യം ലഭിച്ച അമ്മച്ചിയ്ക്കു പ്രണാമം; ചാക്കോച്ചന്റെ മുത്തശ്ശി അന്തരിച്ചു

കൊച്ചി- നടന്‍ കുഞ്ചാക്കോ ബോബന്റെ മുത്തശ്ശി അന്തരിച്ചു. ചാക്കോച്ചന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ദുഖവാര്‍ത്ത പങ്കുവച്ചത്. വലിയവീട്ടില്‍ കുടുംബാംഗമാണ് കുഞ്ഞമ്മ തോമസ്.
'നാലു തലമുറകളെ കാണാന്‍ ഭാഗ്യം ലഭിച്ച അമ്മച്ചിയ്ക്കു പ്രണാമം' എന്നാണ് ചാക്കോച്ചന്‍ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്. 109 വയസ്സായിരുന്നു . താരങ്ങളായ രമേഷ് പിഷാരടി, ഷാന്‍ റഹ് മാന്‍, അപര്‍ണ, നവ്യ നായര്‍ തുടങ്ങിയവര്‍ പോസ്റ്റിനു താഴെ അനുശോചനം രേഖപ്പെടുത്തി.

 

Latest News