കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു

അബുദാബി- കണ്ണൂര്‍ കക്കാട് സ്വദേശി  അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു. കക്കാട് അരൂംഭാഗം ബൈത്തുല്‍ ബുറായയില്‍ മഠത്തില്‍ മന്നിയടത്ത് യഹിയ  (49) യാണ് മരിച്ചത്.
അബുദാബി ഡിഫന്‍സില്‍ സ്റ്റാഫാണ്. ജോലി സ്ഥലത്തു കുഴഞ്ഞു വീണാണ് മരണം. രണ്ടു മാസം മാസം മുമ്പ് അവധിക്ക് നാട്ടില്‍ വന്നിരുന്നു.
   പരേതനായ കണ്ടേന്‍ ഹമീദ്- റുഖിയ ദമ്പതികളുടെ മകനാണ്.
വണ്ണത്താന്‍കണ്ടി പുതിയപുരയില്‍ ബുഷ്‌റ. മക്കള്‍ റാനിയ വി.പി, യാസര്‍ വി.പി, മുഹമ്മദ് ലിയാന്‍. സഹോദരങ്ങള്‍ അബ്ദുള്‍കലാം, മുസ്തഫ, മഷ്ഹൂദ് ( ഇരുവരും സൗദി അറേബ്യ, ഷറഫുന്നിസ, താഹിറ, സൈനബ, സുബൈദ.

 

Latest News