അനു ഇമ്മാനുവല്‍ അല്ലു  സിരിഷുമായി പ്രണയത്തില്‍?  

ഹൈദരാബാദ്- മറ്റൊരു മലയാളി നടി കൂടി പ്രണയക്കുരുക്കില്‍?  പ്രമുഖ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷുമായി പ്രണയമല്ലെന്നും എല്ലാം ഗോസിപ്പാണെന്നും അനു ഇമ്മാനുവല്‍. അല്ലു കുടുംബവുമായി നല്ല ബന്ധമാണ് ഉള്ളത്. ഉര്‍വശിവോ രാക്ഷസിവോ എന്ന ചിത്രത്തിന്റെ പൂജാ  ചടങ്ങിനാണ് താന്‍ ആദ്യമായി സിരിഷിനെ കാണുന്നത്. അതിന് മുന്‍പ് അറിയില്ലായിരുന്നു. പിന്നീട് ഒരു കോഫി ഷോപ്പില്‍വച്ച് കാണുകയും കഥാപാത്രത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം ഞങ്ങള്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് വന്നു. ഒരു ദിവസം അല്ലു സിരിഷിന്റെ പിതാവ് അല്ലു അരവിന്ദ് പോലും ഇതേക്കുറിച്ച് ചോദിച്ചു. അത് പറഞ്ഞ് ഞങ്ങള്‍ ഇരുവരും ചിരിച്ചു. നാ പേര് സൂര്യ എന്ന ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം അഭിനയിച്ചതു മുതല്‍ ആ കുടുംബത്തെ അറിയാം. അനു പറഞ്ഞു.  അല്ലു സിരിഷും അനുവും വേഷമിട്ട ഉര്‍വശിവോ രാക്ഷസിവോ നവംബര്‍ 4 നാണ് തിയേറ്ററില്‍ എത്തിയത്. അതേസമയം സ്വപ്ന സഞ്ചാരി സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് അനു ഇമ്മാനുവല്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍പോളിയുടെ നായികയായിരുന്നു.  

Latest News