യു.എ.ഇ വിസക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി

അബുദാബി- യു.എ.ഇ വിസക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വിസ ഹോള്‍ഡ് ചെയ്യുന്നതിന് 2500 ദിര്‍ഹം  ഉണ്ടായിരുന്നത് 5000 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു.
പാര്‍ട്ണര്‍/ഇന്‍വെസ്റ്റര്‍ വിസക്കാര്‍ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്‌പോണ്‍സര്‍ ചെയ്യുന്നതിന് 1500 ദിര്‍ഹത്തിനു പകരം ഇനി 3000 ദിര്‍ഹം വീതം നല്‍കണം.
മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് 5000 ദിര്‍ഹമാക്കി. നിലവില്‍ 2000 ദിര്‍ഹമായിരുന്നു .വിസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്കുള്ള പ്രതിദിന പിഴ 50 ദിര്‍ഹമാക്കി.

 

Tags

Latest News