വിമര്‍ശനങ്ങള്‍ തിരുത്തി, ഖത്തറിലെ പരിഷ്‌കാരങ്ങളെ പ്രകീര്‍ത്തിച്ച് ജര്‍മന്‍ ആഭ്യന്തര മന്ത്രി

ദോഹ- തൊഴില്‍ രംഗത്തും സാമൂഹ്യ രംഗത്തും ഖത്തര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ മികച്ചവയാണെന്നും ഖത്തറിന്റെ സാമൂഹ്യ പരിഷ്‌കാരങ്ങളെ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണെന്നും ജര്‍മ്മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞയാഴ്ച ഖത്തറിനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ ഫൈസറാണ് തന്റെ പ്രസ്താവനകളെ പൂര്‍ണമായും തിരുത്തിയത്. ആക്ഷേപങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്ക് പകരം ഖത്തറിന്റെ നിലപാടുകളെ പ്രശംസിച്ചും അഭിനന്ദിച്ചുമാണ് അവര്‍ ഖത്തര്‍ വിട്ടത്. നവംബര്‍ 20 ന് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന ഗള്‍ഫ് രാഷ്ട്രമായ ഖത്തര്‍ ലോകത്തെ അല്‍ഭുതപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞു.

ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ തന്റെ ടീമിന്റെ ഉദ്ഘാടന മത്സരത്തില്‍ പങ്കെടുക്കുമെന്ന് ദോഹ സന്ദര്‍ശനത്തിനിടെ അവര്‍ സ്ഥിരീകരിച്ചു. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ദോഹയുടെ ഒരുക്കങ്ങളെയും അത് നടപ്പിലാക്കിയ സമഗ്രവും സുസ്ഥിരവുമായ തൊഴില്‍ പരിഷ്‌കാരങ്ങളെയും താന്‍ അഭിനന്ദിക്കുന്നതായി ഫൈസര്‍ പറഞ്ഞു

 

Latest News