ദോഹ- ഖത്തറില്‍ ഇ സ്‌കൂട്ടറുകള്‍ക്ക് ഭൂമിശാസ്ത്രപരമായ അതിരുകള്‍ നിശ്ചയിച്ച് ഗതാഗത മന്ത്രാലയം. ഡിസംബര്‍ 25 വരെ ഇ
സ്‌കൂട്ടറുകള്‍ക്കും ഇബൈക്കുകള്‍ക്കും രാജ്യത്തെ ചില പ്രദേശങ്ങളില്‍ താല്‍ക്കാലികമായി നിയന്ത്രണമേര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
നവംബര്‍ ഒന്നു മുതല്‍ കോര്‍ണിഷിലും ലോകകപ്പ് സമയത്ത് സ്‌റ്റേഡിയത്തിന്റെ പരിസരത്തും താല്‍ക്കാലികമായി ഇ സ്‌കൂട്ടറുകളോ ഇ ബൈക്കുകളോ അനുവദിക്കില്ല.
ഭൂമിശാസ്ത്രപരമായ അതിരുകള്‍ തിരിച്ചറിയുന്നതിനും സുരക്ഷാ ആവശ്യകതകള്‍ ഉറപ്പാക്കുന്നതിനുമായി ഇ സ്‌കൂട്ടറുകളും ഇ ബൈക്കുകളും പ്രവര്‍ത്തിപ്പിക്കുന്നവരും വാടകയ്ക്ക് നല്‍കുന്ന കമ്പനികളും മന്ത്രാലയത്തിന്റെ സാങ്കേതിക കാര്യ വകുപ്പില്‍ നിന്ന് ഒരു നിരാക്ഷേപ പത്രം നേടാനും ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു.






