Sorry, you need to enable JavaScript to visit this website.

മെയ്യും മനസ്സും കുളിർപ്പിച്ച മെഗാ തിരുവാതിര

പി.ജെ.എസ് ജിദ്ദയിൽ അരങ്ങേറിയ മെഗാ തിരുവാതിര ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളുടെ ദൃശ്യങ്ങൾ. 

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം - പി.ജെ.എസ് -  അൻപതോളം വനിതകളെ അണിനിരത്തി കാഴ്ച വെച്ച മെഗാ തിരുവാതിര, പ്രവാസലോകത്തെ കലാസംഗമങ്ങളിൽ വേറിട്ട ദൃശ്യോത്സവമായി മാറി. മലയാൺമയുടെ മഹിതപൈതൃകം വിളിച്ചോതിയ വേഷഭൂഷാദികളിൽ തിളങ്ങിനിന്ന, മനവും തനുവും സാന്ദ്രാനന്ദത്തിലാറാടിച്ച തിരുവാതിരക്കളിയിൽ വനിതകളുടെ ഭക്തിമയമായ പാട്ടും ആട്ടവും പി.ജെ.എസിന്റെ ചരിത്രത്തിലെ സുവർണാധ്യായമായിത്തീർന്നു. ദീപിക സന്തോഷാണ് മെഗാ തിരുവാതിരയുടെ ചുവടുകളിലേക്ക് ഇത്രയും വനിതകളെ സജ്ജമാക്കിയത്.
സംഘടനയുടെ ഈദ് - ഓണമാഘോഷത്തിന്റെ ബാനറിൽ നടത്തിയ പരിപാടികളിൽ മെഗാ തിരുവാതിരക്കളി കൂടാതെ കടുവകളി, ചെണ്ട മേളം, കോൽക്കളി, വിവിധയിനം ഡാൻസ്, കസേര കളി, റൊട്ടികടി, മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്തൽ, ലെമൺ- സ്പൂൺ,  വടംവലി  തുടങ്ങിയ ഗൃഹാതുരത്വം നിറഞ്ഞ മത്സര ഇനങ്ങളുമുണ്ടായി.  പ്രശസ്ത ഗായകൻ മിർസാ ഷെരീഫും പി.ജെ.എസ് അംഗങ്ങളായ ജോബി ടി ബേബി, ലിയാ ജെനി, ഷറഫ് പത്തനംതിട്ട, തോമസ് കൈരളിപുരം എന്നിവരും ആലപിച്ച ഗാനങ്ങളും ആഘോഷത്തിന് മാറ്റ് കൂട്ടി. 
ബിജി സജി നേതൃത്വം നൽകിയ നാടോടി നൃത്തവും പരിപാടിക്ക് കൊഴുപ്പേകി. ജോബി ടി. ബേബിയുടെ നേതൃത്വത്തിൽ പാലാപ്പള്ളി തിരുപ്പള്ളി ഗാനത്തിന് നൃത്ത ചുവടുകൾ വെച്ചത് കാണികൾക്ക് ആവേശമായി. 
അസ്മ സാബു, ദീപിക സന്തോഷ്, സ്‌നിഹാ സന്തോഷ്, ശ്രേയ ജോസഫ്, അമീലിയ മറിയം ജോർജ്ജ്, ഇവാനിയ മറിയം ജോർജ്ജ് എന്നിവരുടെ വിവിധ ഡാൻസുകളും ആഘോഷത്തിന് ഉണർവേകി. പ്രസിഡന്റ് അലി തേക്കുതോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആക്റ്റീവിറ്റി വൈസ് പ്രസിഡന്റ് സന്തോഷ് കടമ്മനിട്ട കലാ പരിപാടികൾക്കും,  ജോസഫ് വർഗീസ് വടശേരിക്കര ,  ജോസഫ് നെടിയവിള , ഹൈദർ നിരണവും കായിക പരിപാടികൾക്കും നേതൃത്വം നൽകി, ജനറൽ സെക്രട്ടറി ജോർജ്ജ് വറുഗീസ് പന്തളം, ഖജാൻജി മനു പ്രസാദ് ആറന്മുള, അയൂബ് ഖാൻ പന്തളം, വിലാസ് അടൂർ എന്നിവർ ഹെൽപ് ഡെസ്‌ക് നിയന്ത്രിച്ചു. മാത്യു തോമസ് കടമ്മനിട്ട, വറുഗീസ് ഡാനിയൽ, ഷറഫ് പത്തനംതിട്ട, സഞ്ജയൻ നായർ, ബിജി സജി, ശ്വേതാ ഷിജു മുതലായവർ വിവിധ  കൺവീനർമാർ ആയി പരിപാടികൾക്ക് നേതൃത്വം നൽകി. അത്തപ്പൂക്കളം സാബു മോൻ പന്തളം, വിലാസ് അടൂർ, മനോജ് മാത്യു അടൂർ, അനിയൻ ജോർജ്ജ്, ആശ സാബു, അസ്മ സാബു, സുശീല ജോസഫ്, അനു ഷിജു, ഹസീന നവാസ് എന്നിവർ ചേർന്ന് തീർത്തു. മാവേലിയായി ജയൻ നായർ പ്രക്കാനവും വേഷമിട്ടു. വിപുലമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു. ചടങ്ങിൽ പുതുതായി അംഗത്വമെടുത്ത പതിനാലു പേർക്ക് പ്രസിഡന്റ് സോവനീർ നൽകി. മത്സര ഇനത്തിൽ വിജയിച്ചവർക്ക് സമ്മാനവും നൽകി. വടംവലി മത്സരത്തിൽ അയൂബ് പന്തളം ക്യാപ്റ്റൻ ആയ ടീം വിജയികളായി. പരിപാടിക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ എബി ചെറിയാൻ മാത്തൂർ, നൗഷാദ് അടൂർ, ജോസഫ് നേടിയവിള, അനിൽ കുമാർ പത്തനംതിട്ട, നവാസ് ചിറ്റാർ, സലിം മാജിദ് , ലാൽ കൃഷ്ണ, സജി ജോർജ് കുറുങ്ങാട്ട്,  സിയാദ് പടുതോട്, സന്തോഷ് കെ. ജോൺ എന്നിവർ നേതൃത്വം നൽകി.

 

Latest News