ഞങ്ങളുടെ കുടുംബത്തില്‍ വാപ്പച്ചിയേക്കാള്‍  സൗന്ദര്യമുള്ളൊരാള്‍ ഉണ്ടായിരുന്നു-ദുല്‍ഖര്‍ 

കൊച്ചി-സൗന്ദര്യത്തിലും ആരോഗ്യത്തിലും ലോകത്തുള്ള ഏതൊരു നടനും മുമ്പില്‍ തന്നെയാണ് നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. എന്നാല്‍ മമ്മൂട്ടിയേക്കാള്‍ സൗന്ദര്യമുള്ളൊരാള്‍ അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയുമായിരുന്നുവോ? അത് പറയുന്നത് സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുടുംബത്തെ കുറിച്ച് ഇതുവരെയും പറയാത്ത ചില വിശേഷങ്ങള്‍ ദുല്‍ഖര്‍ വെളിപ്പെടുത്തിയത്. 'വാപ്പച്ചി വളരെ സുന്ദരനാണ്. എന്നാല്‍ അതിനേക്കാള്‍ സുന്ദരനായിരുന്നു എന്റെ മുത്തച്ഛന്‍. ശരിക്കുമൊരു പേര്‍ഷ്യന്‍ നായകന്റെ ഛായ ഉണ്ടായിരുന്നു അദ്ദേഹത്തിന്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ അവര്‍ രണ്ടു പേരുമായിട്ടും എന്നെ ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. ഞാന്‍ അത്രത്തോളം സുന്ദരനാണെന്ന് എനിക്ക് തോന്നിയിട്ടില്ല''.മമ്മൂട്ടിയുടെ മകനാണ് എന്നതില്‍ വളരെയെധികം അഭിമാനിക്കുന്ന ആളാണ് താന്‍. അങ്ങനെ കേള്‍ക്കുന്നതാണ് സന്തോഷം. എന്നാല്‍ തന്റെ നേട്ടങ്ങളില്‍ അച്ഛനെന്ന നിലയില്‍ അഭിമാനിക്കാം എന്ന് അദ്ദേഹത്തോട് ആരെങ്കിലും പറയുമ്പോള്‍ അത് തനിക്ക് ഏറെ സന്തോഷം നല്‍കാറുണ്ട്-  ദുല്‍ഖര്‍ പറയുന്നു.
 

Latest News