മരുന്നില്‍ സോപ്പ് പൊടി കലര്‍ത്തി കുഞ്ഞിനെ കൊല്ലാന്‍ ശ്രമം, വീട്ടുജോലിക്കാരി കസ്റ്റഡിയില്‍

കുവൈത്ത് സിറ്റി- മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മരുന്നിനൊപ്പം സോപ്പ് പൊടി കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വിദേശിയായ വീട്ടുജോലിക്കാരി കസ്റ്റഡിയില്‍.
കുഞ്ഞിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതയില്‍ പ്രാഥമികാന്വേഷണം നടത്തി വേലക്കാരിയെ കസ്റ്റഡിയിലെടുത്തത്. ഇത് സംബന്ധിച്ച് അല്‍ അദാന്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് കുവൈത്ത് പബ്ലിക് പ്രോസിക്യഷന് റിപ്പോര്‍ട്ട് നല്‍കി.
വേലക്കാരി കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണമാണ് മാതാപിതാക്കള്‍ ഉന്നയിച്ചത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിനെ പരിശോധിക്കുന്നതിനായി ഫോറന്‍സിക് മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്കും തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക് ഷന്‍ സെന്ററിലേക്കും മാറ്റണമെന്ന് നിര്‍ദേശം നല്‍കി.  വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest News