കോലിക്ക് ഭാര്യ അനുഷ്‌കയുടെ വികാര നിര്‍ഭരമായ കുറിപ്പ്

ഞായറാഴ്ച ഐ.സി.സി ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വന്‍ വിജയത്തിന്റെ ശില്‍പി വിരാട് കോലിയാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ടി20 പ്രകടനമാണ് കോലി പുറത്തെടുത്തത്.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 53 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടിയ കോലിയും ഹാര്‍ദിക് പാണ്ഡ്യയും (37 പന്തില്‍ 40) ചേര്‍ന്നുള്ള 113 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ ദയനീയാവസ്ഥയില്‍നിന്ന് ചരിത്ര വിജയത്തിലേക്ക് നയിച്ചത്.

കോ്‌ലിയുടെ ഇതിഹാസ പ്രകടനത്തില്‍ അദ്ഭുതപ്പെട്ടത് ആരാധകരും സമകാലികരും മാത്രമല്ല; അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ,  മകള്‍ വാമികയ്‌ക്കൊപ്പം മത്സരം കാണുമ്പോള്‍ ഭര്‍ത്താവിന് ഹൃദയസ്പര്‍ശിയായ ഒരു കത്ത് എഴുതി.

എന്റെ സുന്ദരാ.. ഇന്ന് രാത്രി നിങ്ങള്‍ ജനങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം കൊണ്ടുവന്നു, അതും ദീപാവലിയുടെ തലേന്ന് എന്നായിരുന്നു അനുഷ്‌കയുടെ വാക്കുകള്‍.

 

Latest News