സാല്‍വാറൊന്നും സിനിമയക്ക്  പറ്റില്ലെന്ന് സംവിധായകന്‍ 

സംവിധായകരില്‍ നിന്നു മോശമായ അനുഭവം പല പ്രാവശ്യം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ്  നടി മാഹി ഗില്‍.   തന്നോടു മോശമായി പെരുമാറിയ എല്ല സംവിധായകാരുടെയും പേരു താന്‍ ഓര്‍ത്തു വച്ചിട്ടില്ല. അതിന്റെ ആവശ്യം ഉണ്ട് എന്നു തോന്നുന്നില്ല. ആദ്യം ഒരു സല്‍വാര്‍ അണിഞ്ഞാണു സംവിധാകനെ കാണാന്‍ പോയത്. എന്നാല്‍ സല്‍വാര്‍ അണിഞ്ഞെത്തിയാല്‍ നിങ്ങളെ ആരും കാസ്റ്റ് ചെയ്യാന്‍ പോകുന്നില്ല എന്നായിരുന്നു സംവിധാകന്റെ മറുപടി. സംവിധായകനെ കണ്ടപ്പോള്‍ തന്നെ നൈറ്റിയില്‍ കാണണം എന്നായിരുന്നു ആവശ്യം.ഒരു പുതുമുഖ നടിക്ക് അവസരം ലഭിക്കാന്‍ വലിയ കഷ്ടമാണ്. അമിത ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയാലും വലിയ റോളുകള്‍ ലഭിച്ചേക്കില്ല. തന്റെ ജീവിതത്തില്‍ ആരെങ്കിലും ഇത്തരത്തില്‍ പറയുകയോ മോശമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ താന്‍ അവരെ അപ്പോള്‍ ഒഴിവാക്കും എന്നും പഞ്ചാബുകാരി പറഞ്ഞു. മുംബൈയില്‍ എത്തിയ കാലത്ത് ആദ്യം പരിഭ്രമിച്ചിരുന്നു. ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസമാവുമെന്ന് കരുതിയ കാലവുമുണ്ടായിരുന്നു. അങ്ങിനെയാണ് 2009ല്‍ ദൂരദര്‍ശനില്‍ സീരിയലുകളില്‍ അഭിനയിച്ചത്. 
 

Latest News