ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്:പാലക്കാട് കിരീടത്തിലേക്ക്

തേഞ്ഞിപ്പലം-തുടക്കം മുതല്‍ മെഡല്‍ പട്ടികയില്‍ മുന്നിട്ടു നിന്ന പാലക്കാട് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കിരീടത്തോടടുക്കുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും പാലക്കാടന്‍ താരങ്ങളുടെ ആധപത്യമാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കണ്ടത്.മൂന്നാം ദിനത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 453.33 പോയിന്റുമായി എതിരാളികളെ ഏറെ പിന്തള്ളിയാണ് ്പാലക്കാട് കിരീടത്തിലേക്ക് കുതിക്കുന്നത്. 340.5 പോയിന്റുമായി കോഴിക്കോട് എറണാകുളത്തെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് കയറി. 328.5 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തും 255 പോയിന്റുമായി ആതിഥേയരായ മലപ്പുറം നാലാം സ്ഥാനത്തുമാണ്. 
ഇന്നലെ മൂന്നു മീറ്റ് റിക്കാര്‍ഡുകളാണ് പിറന്നത്. മുന്നൂറു മീറ്ററില്‍ എറണാകുളത്തിന്റെ ഹരിത അശോക് മേനോനും ഡിസ്‌കസ്‌ത്രോയില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍ഗോഡിന്റെ അഖില രാജുവും ഡിസ്‌കസ്‌ത്രോ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍ഗോഡിന്റെ  കെ.സി സെര്‍വനുമാണ് റെക്കോര്‍ഡുകള്‍ തകര്‍ത്തത്.നാലു ദിവസങ്ങളിലായി നടക്കുന്ന മീറ്റ് ഞായറാഴ്ച സമാപിക്കും.


 

Latest News