മെഗാ സ്റ്റാര്‍ പട്ടം നിലനിര്‍ത്താന്‍ എന്തൊരു പാടാണ്. അല്‍പ്പം മുമ്പ് മമ്മൂട്ടി സിനിമയ്ക്ക് വേണ്ടി കള്ള് ഷോപ്പില്‍ പാടുന്ന ചിത്രമാണ് വൈറലായത്. ഇപ്പോഴിതാ കൊച്ചു പെണ്‍കുട്ടികള്‍്‌ക്കൊപ്പം നൃത്തം പരിശീലിക്കുന്നു.
അമ്മ സംഘടനയിലെ താരങ്ങള്‍ ഈ മാസം 6ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം കീഴടക്കാന്‍ എത്തുകയാണ്. അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന അമ്മ മഴവില്ല് പരിപാടിയുടെ റിഹേഴ്‌സല്‍ കൊച്ചിയില്‍ തുടരുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ നിരവധി താരങ്ങളാണ് ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നത്. മമ്മൂട്ടി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ വൈറലാണ്.
കൂടെ കളിക്കുന്നവര്‍ മമ്മൂട്ടിയുടെ കൈപിടിച്ച് വലിച്ചുകൊണ്ടുപോകുന്ന രംഗമാണ് വീഡിയോയില്‍ ഉള്ളത്. നിങ്ങള്‍ ഒന്നും ചെയ്യേണ്ട, വെറുതെ തലകുലുക്കിയാല്‍ മാത്രം മതി, ഞങ്ങള്‍ കൂട്ടികൊണ്ട് പൊയ്‌ക്കോളാം എന്ന് ഡാന്‍സ്മാസ്റ്റര്‍ പറഞ്ഞു. മമ്മൂട്ടിയും സമ്മതിച്ചു.നമിത പ്രമോദ്, ഷംന എന്നിവര്‍ക്കൊപ്പമാണ് മോഹന്‍ലാലിന്റെ ഡാന്‍സ്. മോഹന്‍ലാല്‍ വളരെ ആക്ടീവായാണ് ഡാന്‍സ് ചെയ്യുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡാന്‍സ് താരതമ്യപ്പെടുത്തികൊണ്ട് ലാലേട്ടന്‍ ഫാന്‍സ് രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് നാല് ദിവസങ്ങള്‍ കഴിയുമ്പോള്‍ അമ്മ ഷോയുടെ കര്‍ട്ടന്‍ ഉയരുമ്പോള്‍ എന്തൊക്കെ കാണണം?