മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

അബുദാബി- മോഹന്‍ലാല്‍ ചിത്രമായ മോണ്‍സ്റ്ററിന് യു.എയഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. യു.എ.ഇയും ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല. വീണ്ടും പരിശോധിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കയാണ്.സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് വിലക്കെന്നാണ് സൂചന.
ലോകവ്യാപകമായി ഈ മാസം 21നാണ ചിത്രം റിലീസ് ചെയ്യുന്നത്.  ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജിസിസി രാജ്യങ്ങളില്‍ ചിത്രം റീ സെന്‍സറിങ്ങിന് നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
നിലവിലെ സാഹചര്യത്തില്‍ ചിത്രം 21ന് ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യാനാകില്ല. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ത്യയില്‍ യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

 

 

Latest News