അനശ്വര രാജനും പ്രിയ വാര്യരും  ബാംഗ്ലൂര്‍ ഡേയ്‌സ് ഹിന്ദി റീമേക്കില്‍ 

ഗുരുവായൂര്‍- ബാംഗ്ലൂര്‍ ഡേയ്‌സ് ഹിന്ദി റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്.യാരിയാന്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനശ്വര രാജനും പ്രിയ വാര്യരും പ്രധാന വേഷങ്ങളില്‍. 'യാരിയന്‍' ആദ്യഭാഗത്തിലെ ദിവ്യ കോസ്ല കുമാര്‍ ഈ ചിത്രത്തിലും ഉണ്ടാകും.മീസാന്‍ ജാഫ്രി, യാഷ് ദാസ് ഗുപ്ത എന്നിവരാണ് മറ്റൊരു പ്രധാന വേഷകളില്‍ എത്തുന്നത്. രാധികാ റാവു, വിനയ് സപ്രു ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കഥാപാത്രത്തെ മീസാനും നിവിന്‍ പോളിയുടെ കഥാപാത്രത്തെ യാഷ് ദാസ് ഗുപ്തയും നസ്രിയയുടെ കഥാപാത്രത്തെ ദിവ്യയും അവതരിപ്പിക്കും. 2023 മെയ് 12ന് സിനിമ തീയറ്റുകളില്‍ എത്തും.
 

Latest News