വനിത സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററായി  പാര്‍വതി തിരുവോത്ത്

പനാജി- ഇന്ത്യയിലെ പ്രഥമ വനിതാ സൈബര്‍ ക്രൈം  ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. പാട്ടത്തില്‍ ധന്യ മേനോന്റെ ജീവിതം സിനിമയാവുന്നു. ലീന മണിമേഖല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്ത് ധന്യ മേനോനായി എത്തുന്നു. ഹിന്ദി വെബ് സീരിസായ ദല്‍ഹി ക്രൈം നിര്‍മ്മാതാവായ അപൂര്‍വ ബക്ഷയാണ് ധന്യയുടെയും നിര്‍മ്മാണം. ചിത്രീകരണം ഉടന്‍ ആരംഭിക്കും. സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉപദേശകയായും സര്‍ക്കാരിന്റെ സൈബര്‍ കുറ്റാന്വേഷണ സംഘത്തിലെ അംഗമായും സൈബര്‍ നിയമോപദേശവും ബോധവത്കരണം നല്‍കിയും 20 വര്‍ഷമായി ധന്യ മേനോന്‍ കുറ്റാന്വേഷണ രംഗത്ത് സജീവമാണ്.
 

Latest News