ദോഹ- ഗൂഗിള്‍ ക്രോമില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതിനാല്‍ ഉപയോക്താക്കള്‍ ഉടന്‍ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഖത്തര്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി ശുപാര്‍ശ ചെയ്തു.
ഗുരുതരമായ സുരക്ഷാ തകരാറുകള്‍ ഹാക്കിംഗ് അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കുകയും എത്രയും വേഗം ഉടന്‍ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണമെന്ന് സൈബര്‍ സെക്യൂരിറ്റി ഏജന്‍സി ആവശ്യപ്പെട്ടു.