ദോഹ- ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റിലോ കോര്‍ണിഷ് പരിസരത്തോ ആസ്ഥാനമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകള്‍ ലോകകപ്പ് സമയത്ത് 20 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുകയെന്നും നിലവില്‍ പ്രാബല്യത്തിലുള്ള ജോലി സമയം അനുസരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ബാക്കി 80 ശതമാനം ജീവനക്കാര്‍ വര്‍ക് ഫ്രം ഹോം ആയിരിക്കും. എന്നാല്‍ മേല്‍ സൂചിപ്പിച്ച പ്രദേശങ്ങളില്‍ ആസ്ഥാനം ഇല്ലാത്ത ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകളിലെ ജീവനക്കാര്‍ നിലവിലുള്ള വര്‍ക്ക് സമ്പ്രദായത്തിന് അനുസൃതമായി തുടരും.
നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 19 വരെയായിരിക്കും ഈ ക്രമം ബാധകമാവുകയെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.