വിജയനഗര സാമ്രാജ്യത്തിന്റെ പേരും പെരുമയും തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടത് ഈ കലാകാരൻമാരുടെ കൂടി പ്രയത്ന ഫലമായിട്ടാണ്. കല, വാസ്തുശിൽപം, കൊത്തുവേല എന്നീ മേഖലകളിൽ അവർ നൽകിയ പ്രൗഢഗംഭീരമായ സംഭാവനകൾക്ക് അതിലൊരു വലിയ പങ്കു വഹിക്കാനുണ്ട്. കാലം കാത്തു വെച്ചതു പോലെ ബാക്കിയായ നിർമിതികളാണ് ഇന്ന് ഹംപിയെ, അതിലൂടെ വിജയനഗര സാമ്രാജ്യത്തെ ഓർത്തെടുക്കാൻ നമ്മെ സഹായിക്കുന്നത്.
ഹംപി!
ദക്ഷിണേന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇന്ന് വളരെയേറെ ജനശ്രദ്ധ ആകർഷിക്കും വിധം ഇടം പിടിച്ച ചരിത്ര പ്രസിദ്ധമായ സ്ഥലം.
കർണാടകയിലെ ബെല്ലാരി ജില്ലയിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. തുംഗഭദ്ര നദിയുടെ തെക്കേ കരയിലായിട്ടാണ് ഹംപിയുടെ സ്ഥാനം. പൗരാണിക കാലത്ത് ഹംപിയുടെ നാമം 'പമ്പാ ക്ഷേത്രം' എന്നായിരുന്നു. പമ്പ, തുംഗഭദ്ര നദിയുടെ മറ്റൊരു പേരാണ്. പമ്പയെ 'ഹംപെ' എന്നാണ് കർണാടകക്കാർ വിളിച്ചിരുന്നത്. അതിന്റെ ഇംഗ്ലീഷ് പ്രയോഗമാണ് 'ഹംപി' എന്നത്.
ഹംപിയുടെ ചരിത്രപരമായ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ യുനസ്കോ, 1986-ൽ ആ സ്ഥലം തങ്ങളുടെ ലോക പൈതൃക സ്മാരക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുകയുണ്ടായി. ഹംപി ലോക ശ്രദ്ധയാകർ ഷിക്കും വിധം പ്രസിദ്ധിയിലേക്ക് ഉയരുന്നുതും അവിടേക്ക് വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി വർദ്ധിക്കുന്നതും അതോടു കൂടിയാണ്.
ബംഗളൂരുവിൽനിന്ന് 350 കിലോ മീറ്ററും ബെല്ലാരിയിൽ നിന്ന് 75 കിലോ മീറ്ററും ഹോസ്പേട്ടിൽ നിന്നും 14 കിലോ മീറ്ററും ഏകദേശം ദൂരമുണ്ട് ഹംപിയിലേക്ക്. ഹോസ്പേട്ടാണ് ഏറ്റവും അടുത്ത പട്ടണം. ഹംപി കാണാനെത്തുന്ന സഞ്ചാരികൾക്ക് താമസിക്കാനുള്ള ഹോട്ടലുകളും ലോഡ്ജുകളും അവിടെയാണുള്ളത്. ഹംപിയിലെത്താനുള്ള ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷനും ബസ് സ്റ്റേഷനും ഹോസ്പേട്ട് തന്നെ.
നീണ്ട 16 മണിക്കൂറുകളുടെ യാത്ര കഴിഞ്ഞ് ചരിത്രമുറങ്ങുന്ന ഹംപിയിൽ കാലുകുത്തുമ്പോൾ അവിടം ചൂടു കൊണ്ട് ചുട്ടു പൊള്ളുകയായിരുന്നു. 41 ഡിഗ്രിയായിരുന്നു അപ്പൊഴത്തെ ചൂട്. കഴിഞ്ഞ വർഷം മെയ് മാസത്തിലെ അവസാന ദിനങ്ങളിലൊന്നായിരുന്നു അത്. ശരിക്കു പറഞ്ഞാൽ ഹംപിയിലത് ഓഫ് സീസണാണ്. ജൂലൈ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവാണ് അവിടുത്തെ സാധാരണ സീസൺ.
ചെറുതായി വീശിയടിക്കുന്ന പൊടിക്കാറ്റിൽ ഉഷ്ണം ഉറഞ്ഞു കൂടിയതിന്റെ വ്യക്തമായ ലക്ഷണം അനുഭവപ്പെട്ടു. ശരീരം വെട്ടി വിയർക്കാൻ തുടങ്ങിയിരുന്നു. എങ്കിലും ഹംപി കാണുക എന്ന ഏറെക്കാലമായുള്ള മോഹം യാഥാർഥ്യമായതിന്റെ ആവേശ തിമിർപ്പിലായിരുന്നു മനസ്. അതു കൊണ്ടു തന്നെ ദീർഘയാത്രയുടെ ക്ഷീണമോ അസഹനീയമായ ചൂടോ ശരീരത്തെ യും മനസിനെയും ഒട്ടും തളർത്തിയില്ല.
ഓഫ് സീസൺ ആണെങ്കിലും സന്ദർശകർക്ക് ഒരു കുറവും കണ്ടില്ല. കാറുകളിലും ബസുകളിലും ബൈക്കുകളിലുമായി അവർ ഹംപിയിൽ നിമിഷംപ്രതി വന്നു നിറയുന്നുണ്ടായിരുന്നു(സീസണിൽ ദിനംപ്രതി ശരാശരി 2,000-2,300 സന്ദർശകർ ഇവിടെ എത്തുന്നു എന്നാണ് കണക്ക്)അധികം പേരും കർണാടകയിൽ നിന്നു തന്നെയുള്ളവരാണ്. ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നു വരുന്ന സന്ദർശകരുമുണ്ട്. ഒപ്പം കുറേയധികം വിദേശികളേയും കാണാൻ കഴിഞ്ഞു. എന്നാൽ സന്ദർശകരിൽ കേരളത്തിൽ നിന്നുള്ളവർ താരതമ്യേന വളരെ കുറവായിരുന്നു.

വിനോദ സഞ്ചാരികളിലേറെയും വിദ്യാർഥികളാണ്. സ്കൂളുകളിൽ നി ന്നും കോളജുകളിൽ നിന്നും മറ്റും കൂട്ടമായി എസ്കർഷന്റെ ഭാഗമായി വരുന്നവർ. കുടുംബവുമായി വരുന്നവരും സുഹൃത്തുക്കളോടൊപ്പം അടിച്ചു പൊ ളിക്കാനെത്തുന്നവരും ഒറ്റക്ക് വരുന്നവരും കൂട്ടത്തിലുണ്ട്. അതെന്തായാലും നല്ല ചരിത്ര-സാംസ്കാരിക അവബോധം ഉള്ളവരായിരിക്കും അവരിൽ മിക്കവരും എന്നു തോന്നി.
കാരണം ഹംപി, ഊട്ടിയോ കൊടൈക്കനാലോ മൂന്നാറോ പോലെ പ ച്ചപ്പ് നിറഞ്ഞ് പ്രകൃതി രമണീയമായ സ്ഥലമൊന്നുമല്ല. സഞ്ചാരികളുടെ മനസിനെയും ശരീരത്തെയും കുളിർപ്പിച്ച് ആലസ്യത്തിൽ ആറാടിക്കുന്ന സുഖശീതളമായ കാലാവസ്ഥയും ഇവിടെയില്ല. നല്ലൊരു ഷോപ്പിംഗ് നടത്താൻ, അല്ലെങ്കിൽ ഒരു കുതിര സവാരിയോ ബോട്ടിംഗോ നടത്താൻ, എന്തിന് ഭക്ഷ ണം കഴിക്കാൻ നല്ലൊരു റെസ്റ്റൊറന്റോ സൗകര്യമായി താമസിക്കാൻ ഒരു ഹോട്ടൽ പോലുമോ ഇവിടെയില്ല എന്നതാണ് വാസ്തവം.
ചുരുക്കത്തിൽ ഒരു സാധാരണ വിനോദ സഞ്ചാരിയുടെ മനം കവരുന്ന അന്തരീക്ഷമോ കാഴ്ചകളോ സൗകര്യങ്ങളോ ഒന്നും ഹംപിയിലില്ല. എന്നിട്ടും സഞ്ചാരികൾ ധാരാളമായി ഇവിടെയെത്തുന്നത് എന്തു കൊണ്ടായിരി ക്കും? തീർച്ചയായും അത്, ഗതകാലം ദക്ഷിണേന്ത്യക്ക് സമ്മാനിച്ച സമ്പന്നമായ ചരിത്ര സ്മാരകങ്ങളുടെ വീണ്ടെടുപ്പുകളെ അടുത്തറിഞ്ഞും അനുഭവി ച്ചും മനസിലാക്കാനുള്ള ആശയും ആവേശം കൊണ്ടു തന്നെയായിരിക്കും. ചുറ്റോടു ചുറ്റും നോക്കുമ്പോൾ ഹരിതാഭയുടെ ഒരു നേർത്ത നിഴലുപോലും എങ്ങും കണി കാണാനില്ല. ഒരു കാക്കക്കാലിന്റെ തണലുപോലും തരാതെ പൊരിവെയിൽ പരന്നു കിടക്കുന്നു. എവിടെയും കാണുന്ന കാഴ്ചകൾ ചെങ്കൽ-കരിങ്കൽ നിർമിത പുരാതന കെട്ടിടങ്ങളുടെ പാടെ തകർന്നതി ന്റെയും പാതി തകർന്നതിന്റെയും വരണ്ട അവശിഷ്ടങ്ങൾ മാത്രമാണ്. പുരാവസ്തുക്കളുടെ ഒരു മരുപ്പറമ്പ് എന്ന് ഹംപിയെ വിശേഷിപ്പിച്ചാലും തെറ്റില്ല.
അവയിൽ കോട്ടകളും കൊത്തളങ്ങളുമുണ്ട്. ആരാധനാലയങ്ങളും പഴ യ രാജ കൊട്ടാരത്തിന്റെ ഭാഗങ്ങളുമുണ്ട്. കുളങ്ങളും വലിയ ജലസംഭരണിക ളുമുണ്ട്. കല്ലിൽ തീർത്ത രഥങ്ങളും വലിയ തൂണുകളും കമാനങ്ങളുമുണ്ട്. ആനപന്തികളും കുതിരാലയങ്ങളുമുണ്ട്. സൈനീകരുടെ താമസ സ്ഥലങ്ങളുണ്ട്. ഗ്രാമമുഖ്യൻ ഗ്രാമസഭകൾ വിളിച്ചു കൂട്ടി തർക്ക പരിഹാരങ്ങൾക്ക് നേ തൃത്വം നൽകിയ ഇടങ്ങളുണ്ട്. ആർട്ട് ഗ്യാലറികളുണ്ട്. ചെറുതും വലുതുമായ അനേകം കൽപ്രതിമകളുണ്ട്.
1336 മുതൽ 1565 വരെ ദക്ഷിണേന്ത്യ അടക്കി ഭരിച്ച വിജയനഗര സാ മ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് ഇന്ന് ഹംപിയിൽ കാണുന്ന ചരിത്ര സ്മാ രകങ്ങളെല്ലാം തന്നെ. 25 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ ഈ ചരിത്ര വിസ്മയങ്ങൾ അങ്ങനെ നിരന്ന് പരന്ന് കിടക്കുകയാണ്. അവയുടെ എണ്ണം ആയിരത്തിലധികം വരും. ഇവയെല്ലാം ഇപ്പോൾ ആർക്കിയോളജിക്കൽ സർ വെ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.
ഇന്ന് ഹംപി നിൽക്കുന്ന പ്രദേശം പണ്ട് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയുടെ ഭാഗമായിരുന്നു. രാജ്യഭരണം പല കാലങ്ങളിലായി കൈയാളിയ സംഗമ, സലുവ, തുളുവ, അരവിന്ദു രാജവംശങ്ങൾ തലസ്ഥാന ത്തെ മോടിപിടിപ്പിച്ചത് കല, വാസ്തുശില്പം, കൊത്തുപണി എന്നീ മേഖലകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു കൊണ്ടായിരുന്നു. ഈ രംഗത്ത് പ്രഗദ്ഭരായവരെ മറ്റു സ്ഥലങ്ങളിൽ നിന്നു പോലും അവർ തേടിപിടിച്ച് സ്വന്തം രാജ്യത്തേക്കു കൊണ്ടു വരികയും തലസ്ഥാനത്തിന്റെ ഗരിമയ്ക്ക് മാറ്റു കൂട്ടുകയും ചെയ്തു.
അയൽ രാജ്യവുമായോ ശത്രുരാജ്യവുമായോ ഒരു യുദ്ധം കഴിഞ്ഞ് വി ജയിച്ച് മടങ്ങുമ്പോൾ വിജയനഗര രാജാക്കൻമാർ പൊന്നും പണവും മാത്രമ ല്ല കടത്തി കൊണ്ടു വന്നത്. ഒപ്പം, അവിടുത്തെ പ്രസിദ്ധരായ കലാകാരൻമാ ർ, ശിൽപികൾ, കൊത്തുവേലക്കാർ, ചിത്രകാരൻമാർ എന്നിവരേയും തടവുകാരായി പിടിച്ച് തങ്ങളുടെ രാജ്യത്ത് എത്തിച്ചിരുന്നു. പലകാലങ്ങളിലായി വിജയനഗരം സന്ദർശിച്ച വിദേശ സഞ്ചാരികളായ ഡൊമിനിംഗോ പയസ്, ഫെർനോ നുണിസ്, നിക്കൊളൊ കോൺടി, അബ്ദുൾ റസാക്ക് എന്നിവർ ഇ ക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെയുള്ള നിരവധി കലാകാരൻമാർ ആ ത്മാർഥതയോടെ അണിനിരന്ന് കലാരംഗത്തിന് നൽകിയ സംഭാവനയുടെ സമൃദ്ധിയാണ് ഒരു കാലത്ത് വിജയനഗരത്തെ, ദക്ഷിണേന്ത്യയിൽ സുവർണ കാലത്തിന്റെ തേരോട്ടം നയിച്ച് മുന്നേറാൻ പ്രാപ്തമാക്കിയത്. ഈ കലാകാരൻമാരുടെ കരവിരുത് കൈയൊപ്പ് ചാർത്തി കാണാത്ത ഒരൊറ്റ സ്മാരകം പോലും ഹംപിയിലില്ല എന്നു വേണം പറയാൻ. കല്ലിലും മരത്തിലും അവർ വിരിയിച്ചെടുത്ത വിസ്മയങ്ങളെ ഒട്ടൊരു അത്ഭുതത്തോടെയല്ലാതെ നമുക്ക് നോക്കി കാണാനാവില്ല. മനുഷ്യന് അസാധ്യം എന്നു ത ന്നെ നാം തീർപ്പു കൽപ്പിക്കുന്ന അതിശയങ്ങളുടെ അതിരില്ലാത്ത മായക്കാഴ് ചകളാണ് ഹംപിയിലെങ്ങും. അവയ്ക്കിടയിലൂടെ നടക്കുമ്പോൾ അവിശ്വസ നീയതയുടെയും അമ്പരപ്പിന്റെയും ഏതോ മായിക ലോകത്ത് എത്തിച്ചേർന്നതു പോലെയാണ് നമുക്കു തോന്നുക. നമ്മുടെ കാലത്തിനും എത്രയോ മു മ്പേ നടന്നു പോയ ഒരു ജനത കലാരംഗത്ത് കൈവരിച്ചെടുത്ത പ്രൗഢിയു ടെയും പ്രതാപത്തിന്റെയും കാഴ്ചകൾ തീർച്ചയായും നമ്മെ അസൂയപ്പെടു ത്തും; അതു തീർച്ച!
പക്ഷെ, വിജയനഗര സാമ്രാജ്യത്തിന്റെ സുവർണകാലം 1565-ൽ നടന്ന 'തളിക്കോട്ട' യുദ്ധത്തോടെ അവസാനിച്ചു(ഹംപിയിൽ നിന്നും 180 കിലോമീറ്ററുകൾ പടിഞ്ഞാറുമാറിയാണ് തളിക്കോട്ട എന്ന സ്ഥലം സ്ഥതി ചെയ്യുന്നത്) ഡെക്കാൻ സുൽത്താൻമാരുടെ സംയുക്ത സൈന്യം ആ യുദ്ധത്തിൽ വി ജയനഗര സാമ്രാജ്യത്തെ അമ്പേ പരാജയപ്പെടുത്തി. യുദ്ധത്തിൽ അന്നത്തെ ഭരണാധികാരിയായിരുന്ന രാമരായർ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരൻ തിരുമല, ബാക്കി വരുന്ന സൈന്യവും കൈയിൽ കിട്ടിയ ധനവുമായി അ വിടെ നിന്നും പലായനം ചെയ്തു.

തലസ്ഥാന നഗരിയായ ഹംപിയുടെ സമ്പത്തും സമൃദ്ധിയും പുരോഗതിയും കണ്ട് ഡെക്കാൻ സൈന്യം അമ്പരന്നു. അവർ നാഥനില്ലാത്ത ഹംപിയുടെ മുക്കും മൂലയും നിർബാധം കൊള്ളയടിച്ചു. സ്വർണവും വെള്ളിയും രത്നവും എന്നു വേണ്ട വിലപിടിപ്പുള്ളതൊക്കെ കൈക്കലാക്കി. ഒപ്പം കലയുടെയും വാസ്തുശിലപ്ത്തിന്റെയും കൊത്തുവേലയുടെയും ഉദാത്ത മാതൃകകളായ ഹംപിയിലെ സ്മാരകങ്ങളും കെട്ടിടങ്ങളുമെല്ലാം ഇടിച്ചു നിരത്താനും തുടങ്ങി.
ഏതാണ്ട് ആറു മാസത്തോളം സംഹാര താണ്ഡവം നടത്തി മടുത്തപ്പോഴാണ് ഡെക്കാൻ സൈന്യം അവിടെ നിന്നും പിൻവാങ്ങിയത്. ആ കാലമത്രയും അവർ ഉത്സാഹിച്ച് തകർത്തിട്ടും അതിനെയൊക്കെ അതിജീവിച്ച കെ ട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ് ഇന്ന് ഹംപിയിൽ കാണുന്ന ചരിത്രസ്മാരകങ്ങളിലേറെയും. കേവലം മൂന്നു നൂറ്റാണ്ടുകൾ കൊണ്ട് വിജയനഗര രാജാക്ക ൻമാർ സൃഷ്ടിച്ചെടുത്ത സ്മാരകങ്ങളുടെ ബാഹുല്യം എത്രയാണെന്ന കാര്യം നമ്മെ അത്ഭുതപ്പെടുത്തുക അപ്പോഴാണ്.
തളിക്കോട്ട യുദ്ധത്തിൽ തകർന്നു തരിപ്പണമായി പോയ ഹംപിയെ വീ ണ്ടെടുക്കാനുള്ള ശ്രമങ്ങൾ പിന്നീട് വന്ന ചില വിജയനഗര രാജക്കൻമാർ നടത്തുകയുണ്ടായി. പക്ഷെ, അതൊന്നും വിജയം കണ്ടില്ല. തുടർന്ന് നഷ്ടപ്രതാപത്തിന്റെ ഓർമകൾ പേറി ഹംപി ആരാലുമറിയപ്പെടാതെ കുറേക്കാലം അനാഥമായി കിടന്നു. പിന്നീട് 1800-ൽ സ്കോട്ട്ലണ്ടുകാരനായ കേണൽ കോ ളിൻ മെക്കൻസിയാണ് ഹംപിയേയും അവിടുത്തെ ചരിത്രാവശിഷ്ടങ്ങളേയും കണ്ടെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. ഹംപിയ്ക്കും അവിടുത്തെ സ്മാരകങ്ങൾക്കും അതൊരു പുനർജൻമമായി.
വിജയനഗര സാമ്രാജ്യം പ്രതാപത്തിന്റെ ഔന്നിത്യത്തിൽ കത്തി നിന്ന കാലത്ത് ഹംപിയിൽ ഉണ്ടായിരുന്ന പ്രധാന ആരാധനാലയങ്ങളിലൊന്നാണ് 'വിരുപാക്ഷ ക്ഷേത്രം.' കഴിവുറ്റ കൊത്തുവേലക്കാർ കല്ലിൽ വിരിയിച്ചെടുത്ത അതിമനോഹരവും അതിശയകരവുമായ ഒരു സൗധമാണിത്. 'വിരുപാക്ഷപുരം' എന്ന പേരിലാണ് ആ പ്രദേശം അറിയപ്പെട്ടിരുന്നത്. ഡെക്കാൻ സുൽത്താൻമാരുടെ ആക്രമണത്തിൽ കാര്യമായ കേടുപാടുകളൊന്നും സംഭവിക്കാതെ വിരുപാക്ഷ ക്ഷേത്രം ഇന്നും ഹംപിയിൽ നിലകൊള്ളുന്നുണ്ട്. ഹംപിയിലെത്തുന്ന വിനോദ സഞ്ചാരികളെ ഇപ്പോൾ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന പ്രധാന കാഴ്ചകളിൽ ഒന്നാണിത്.

ഇവിടെ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ മാറിയാണ് ഹംപിയിലെ മറ്റൊരു പ്രധാന ആകർഷണമായ 'വിറ്റാല ക്ഷേത്രം' നിലകൊള്ളുന്നത്. തട്ടിയാൽ ഒരു പ്രത്യേകതരത്തിൽ സംഗീതം പൊഴിക്കുന്ന 1000 കൽത്തൂണുകളാണ് ഈ ആരാധനാലയത്തിന്റെ പ്രത്യേകത. സവിശേഷമായ കൊത്തുവേലകളും ഗോപുരങ്ങളും മണ്ഡപങ്ങളും കൊണ്ട് സമൃദ്ധമാണ് ഇവിടം. 20 രൂപയുടെ ടിക്കറ്റെടുത്ത് 'ബഗ്ഗീസ്' എന്നു വിളിക്കുന്ന ബാറ്ററി കാറിൽ വേണം ഇവിടെ യാത്ര ചെയ്യാൻ. മറ്റു വാഹനങ്ങൾക്കൊന്നും ഇവിടെ പ്രവേശിക്കാൻ അനുവാദമില്ല. ഹംപി വിജയനഗര സാമ്രാജ്യത്തിന്റെ തലയിലെ കിരീടമായിരുന്നെങ്കിൽ അതിലെ ഏറ്റവും വിലപിടിപ്പുള്ള രത്നമാണ് വിറ്റാല ക്ഷേത്രം എന്നാണ് വിശ്വാസം.
ഗ്രാനൈറ്റുകളും തകർന്ന സ്മാരകങ്ങളും നിറഞ്ഞ ഹേമകുട കുന്ന്, കൃഷ്ണദേവരായരുടെ സൈന്യത്തിലെ ഏറ്റവും കഴിവുള്ള ആനകൾക്കായി ഒരുക്കിയ വിശാലമായ ആനപ്പന്തി, പഴയ കൊട്ടാരം, കല്ലിൽ തീർത്ത രഥങ്ങ ൾ, മാതംഗ കുന്ന്, ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയ കൂറ്റൻ പ്രതിമകൾ, തും ഗ ഭദ്രാ നദി, ആഞ്ചനേയാദ്രി കുന്ന്, ഗണികാട്ടി ജൈന ക്ഷേത്രം, ലോട്ടസ് മ ഹൽ തുടങ്ങി സഞ്ചാരികൾക്ക് കൺകുളിർക്കെ കാണാനും മനസു നിറയ് ക്കാനും കാഴ്ചകൾ അനവധിയുണ്ടിവിടെ. സ്മാരകങ്ങളും മറ്റും കാണാൻ എവിടെയും പ്രവേശന ഫീസായി ഒരു രൂപ പോലും നൽകേണ്ടതില്ല.
തകർന്നടിഞ്ഞ രാജകൊട്ടാരങ്ങളുടെയും അന്തപ്പുരങ്ങളുടെയും ആരാധനാലയങ്ങളുടെയും കോട്ടക്കൊത്തളങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ സൂഷ്മതയോടെ കാതോർത്താൽ കാലത്തിനപ്പുറത്തു നിന്നും കലാകാരൻമാർ പരസ്പരം മിണ്ടിപറയുന്നതിന്റെ നേർത്ത മർമരം കേൾക്കാം. കലയുടെ അതിശയിപ്പിക്കുന്ന വൈവിധ്യങ്ങൾ സാക്ഷാത്കരിക്കാൻ ഈ കലാകാരൻമാർ അവരുടെ അനേകം നാളുകളിലെ കഠിനാധ്വാനവും വിയർപ്പും ലാഭേച്ഛ ഒട്ടുമില്ലാതെ ഇവിടെ ചിലവഴിച്ചിട്ടുണ്ട്. ഭീമാകാരങ്ങളായ കല്ലിലും മരത്തിലും കല വിരിയിക്കാൻ അവരുപയോഗിച്ച ഉളിയുടെയും അരത്തിന്റെയും ഹാമറിന്റെയും ചിലമ്പിച്ച ശബ്ദം അങ്ങു വിദൂരതയിലെവിടെയോ നിന്ന് കാതുകളിൽ വന്നു വീഴുന്നതായി പോലും പലപ്പോഴും നമുക്ക് തോന്നിയേക്കും.
ദക്ഷിണേന്ത്യൻ ചരിത്രത്തിന്റെ ഏടുകളിൽ വിജയനഗര സാമ്രാജ്യത്തിന്റെ പേരും പെരുമയും തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടത് ഈ കലാകാരൻമാരുടെ കൂടി പ്രയത്ന ഫലമായിട്ടാണ്. കല, വാസ്തുശില്പം, കൊ ത്തുവേല എന്നീ മേഖലകളിൽ അവർ നൽകിയ പ്രൗഢഗംഭീരമായ സംഭാവനകൾക്ക് അതിലൊരു വലിയ പങ്കു വഹിക്കാനുണ്ട്. കാലം കാത്തു വെച്ചതു പോലെ ബാക്കിയായ അവരുടെ നിർമിതികളാണ് ഇന്ന് ഹംപിയെ, അതിലൂ ടെ വിജയനഗര സാമ്രാജ്യത്തെ ഓർത്തെടുക്കാൻ നമ്മെ സഹായിക്കുന്നത്.
ഹംപി കാണണമെങ്കിൽ നടന്നു കാണണം എന്നാണ് കന്നഡക്കാരുടെ ഇടയിലെ ചൊല്ല്. അതനുസരിക്കും പോലെ രണ്ടു ദിവസം ഹംപിയിലൂടെ ത ലങ്ങും വിലങ്ങും അലഞ്ഞുനടന്നു. ഹംപി മുഴുവൻ കണ്ടു എന്നഹങ്കരമായി രുന്നു അപ്പോൾ ഉണ്ടായത്. പക്ഷെ, ചരിത്രമുറങ്ങുന്ന ആ മണ്ണിൽ നിന്നും മടങ്ങുമ്പോൾ കാണാൻ കണ്ടതിലുമേറെ കാഴ്ചകൾ ബാക്കിയുണ്ടല്ലൊ എന്ന നിരാശ മനസിനെ വല്ലാതെ മഥിച്ചു. അപ്പോൾ തുംഗഭദ്ര നദിയിൽ നിന്നും ഒ ഴുകിയെത്തിയ നേർത്ത തണുപ്പുള്ള കാറ്റ് സാന്ത്വനിപ്പിക്കും പോലെ വന്ന് തഴുകി തലോടി കടന്നു പോയി.






