Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

ആറടിച്ച് നാപ്പോളി, അയാക്‌സ് തരിപ്പണം

നേപ്പള്‍സ് - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നാപ്പോളി ഒന്നിനെതിരെ ആറു ഗോളിന് അയാക്‌സിനെ തരിപ്പണമാക്കി. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ലിവര്‍പൂള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ-യില്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തി. ജിയാന്‍കോമൊ റാസ്പദോരി രണ്ടു ഗോളടിച്ചു. ലിവര്‍പൂള്‍ 2-0 ന് റെയ്‌ഞ്ചേഴ്‌സിനെ തോല്‍പിച്ചു. ട്രന്റ് അലക്‌സാണ്ടര്‍ ആര്‍ണള്‍ഡും മുഹമ്മദ് സലാഹും ഗോളടിച്ചു. 
അയാക്‌സിന്റെ യൂറോപ്പിലെ ഏറ്റവും മോശം തോല്‍വിയാണ് ഇത്. 1980 ല്‍ ബയേണ്‍ മ്യൂണിക്കിനോട് 1-5 ന് തോറ്റതാണ് ഇതിനു മുമ്പ് അവര്‍ക്ക് നേരിട്ട കനത്ത തോല്‍വി. മൂന്നു ഗ്രൂപ്പ് മത്സരങ്ങളിലായി നാപ്പോളി 13 ഗോളടിച്ചു. ഇറ്റാലിയന്‍ ലീഗില്‍ അവര്‍ അപരാജിതരായി ഒന്നാം സ്ഥാനത്താണ്.
 

Latest News