Sorry, you need to enable JavaScript to visit this website.

ബ്രസീല്‍ ഇലക്ഷനില്‍ വോട്ട് പിടിക്കാന്‍ നെയ്മാര്‍

ബ്രസീലിയ - ബ്രസീലില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ നേതാവായ പ്രസിഡന്റ് ജയര്‍ ബോള്‍സനാരോക്ക് ഫുട്‌ബോളര്‍ നെയ്മാറിന്റെ പരസ്യ പിന്തുണ. ബോള്‍സനാരോയുടെ പ്രചാരണ ഗാനത്തിന് ചുവടൊപ്പിച്ച് നൃത്തം ചെയ്യുന്ന വീഡിയൊ നെയ്മാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ബോള്‍സനാരോയുടെ സ്ഥാനാര്‍ഥി നമ്പറായ 22 ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ബ്രസീലിലെ ഏറ്റവും ജനപ്രിയ സെലബ്രിറ്റിയാണ് നെയ്മാര്‍. തിങ്കളാഴ്ചയാണ് ഇലക്ഷന്‍. 
ബോള്‍സനാരോയെ പ്രകീര്‍ത്തിക്കുന്ന വീഡിയൊ നെയ്മാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടെങ്കിലും അതില്‍ രാഷ്ട്രീയ സന്ദേശമുണ്ടായിരുന്നില്ല. കുട്ടികള്‍ക്കു വേണ്ടിയുള്ള തന്റെ ചാരിറ്റി ഫൗണ്ടേഷന്‍ കേന്ദ്രം സന്ദര്‍ശിച്ചതിന് ബോള്‍സനാരോക്ക് നെയ്മാര്‍ നന്ദി പറയുന്നതായിരുന്നു വീഡിയൊ. ബോള്‍സനാരോയും നെയ്മാറും ക്രിസ്ത്യന്‍ വിശ്വാസത്തില്‍ പരസ്യമായി അഭിമാനം കൊളളുന്നവരാണ്. ഇടതുപക്ഷക്കാരനായ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയൊ ലൂല ഡാസില്‍വക്കാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം

 

Latest News