Sorry, you need to enable JavaScript to visit this website.

ലോകകപ്പില്‍ നിന്ന് ഇറാനെ പുറത്താക്കണം -വനിതാ സംഘടനകള്‍

ഹോങ്കോംഗ് -  വനിതാ അവകാശ സംരക്ഷണപ്പോരാട്ടത്തെ അടിച്ചമര്‍ത്തുന്ന ഇറാനെ ലോകകപ്പില്‍ നിന്ന് പുറത്താക്കണമെന്ന് വനിതാ സംഘടനകള്‍. ഓപണ്‍ സ്റ്റേഡിയം എന്ന വനിതാ സംഘടന ഇക്കാര്യമാവശ്യപ്പെട്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്ക് എഴുതി. വനിതകള്‍ക്ക് കളിക്കളങ്ങള്‍ തുറന്നു കൊടുക്കാന്‍ ഇപ്പോഴും ഇറാന്‍ മടിച്ചുനില്‍ക്കുകയാണെന്ന് സംഘടന ആരോപിച്ചു 
ഉറുഗ്വായ്ക്കും സെനഗാലിനുമെതിരെ ഈയിടെ ഓസ്ട്രിയയില്‍ ഇറാന്‍ സന്നാഹ മത്സരങ്ങള്‍ കളിച്ചത് ആളില്ലാ സ്‌റ്റേഡിയങ്ങളിലായിരുന്നു. പ്രതിഷേധം ഭയന്നാണ് ഇത്. ആറാം തവണയാണ് ഇറാന്‍ ലോകകപ്പ് കളിക്കുക. അമേരിക്കയും ഇംഗ്ലണ്ടും വെയ്ല്‍സും ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് അവര്‍. 


 

Latest News