Sorry, you need to enable JavaScript to visit this website.

ഫ്‌ളഡ്‌ലൈറ്റ് പണി മുടക്കി, ഗുവാഹത്തി ട്വന്റി20 വൈകുന്നു

ഗുവാഹത്തി - ബൗളര്‍മാര്‍ അരങ്ങുവാണ തിരുവനന്തപുരത്തെ ആദ്യ മത്സരത്തിനു ശേഷം ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയുടെ റണ്‍ മഴ. സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 61 റണ്‍സടിച്ചതോടെ ഇന്ത്യ മൂന്നിന് 237 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. അവസാന അഞ്ചോവറില്‍ 80 റണ്‍സൊഴുകി. ബൗണ്ടറികളിലൂടെ മാത്രം ഇന്ത്യ 100 റണ്‍സ് നേടി. ഇരട്ട സിക്‌സറോടെ ദിനേശ് കാര്‍ത്തിക് (7 പന്തില്‍ 17 നോട്ടൗട്ട്) ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ദക്ഷിണാഫ്രിക്കക്ക് അഞ്ചു റണ്‍സെടുക്കുമ്പോഴേക്കും രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാല്‍ രണ്ടോവര്‍ കഴിയുമ്പോഴേക്കും ഒരു ഫഌ്‌ലൈറ്റ് പണിമുടക്കിയതിനാല്‍ കളി നിര്‍ത്തിവെച്ചിരിക്കുകയാണ്. 
കെ.എല്‍ രാഹുലും (28 പന്തില്‍ 57) ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (37 പന്തില്‍ 43) പത്തോവര്‍ പിന്നിടുംമുമ്പെ 96 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. രോഹിതും രാഹുലും പത്ത് പന്തിനിടെ പുറത്തായ ശേഷം വിരാട് കോലിയും (28 പന്തില്‍ 49 നോട്ടൗട്ട്) സൂര്യകുമാറും കടിഞ്ഞാണേറ്റെടുത്തു. പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ സൂര്യകുമാര്‍ റണ്ണൗട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഓപണിംഗ് ബൗളര്‍മാരായ കഗീസൊ റബാദയും (4-0-57-0) വെയ്ന്‍ പാര്‍ണലും (4-0-54-0) കനത്ത ശിക്ഷ വാങ്ങി. പെയ്‌സ്ബൗളര്‍മാരായ ലുന്‍ഗി എന്‍ഗിഡി (4-0-49-0) അയ്ന്റ നോകിയ (3-0-41-0) എന്നിവര്‍ക്കും കണക്കിനു കിട്ടി. സ്പിന്നര്‍മാരായ കേശവ് മഹാരാജും (4-0-23-2) അയ്ദന്‍ മാര്‍ക്‌റമുമാണ് (1-0-9-0) നിയന്ത്രണം പാലിച്ചത്. 

Latest News