Sorry, you need to enable JavaScript to visit this website.

ട്വന്റി20 ചാമ്പ്യന്മാര്‍ക്ക്  13 കോടി രൂപ സമ്മാനം

മെല്‍ബണ്‍ - ഓസ്‌ട്രേലിയ ആതിഥ്യമരുളുന്ന ട്വന്റി20 ലോകകപ്പില്‍ ചാമ്പ്യന്മാര്‍ക്ക് 16 ലക്ഷം ഡോളര്‍ സമ്മാനം (13 കോടി രൂപ). റണ്ണേഴ്‌സ്അപ്പിന് എട്ടു ലക്ഷം ഡോളറും രണ്ട് സെമിഫൈനലിസ്റ്റുകള്‍ക്ക് നാലു ലക്ഷം ഡോളര്‍ വീതവും ലഭിക്കും. കഴിഞ്ഞ വര്‍ഷവും ഇത്രയും തുകയാണ് പാരിതോഷികം നല്‍കിയത്. 
16 ടീമുകളുമായി ഈ മാസം 16 നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. യോഗ്യതാ റൗണ്ടില്‍ രണ്ടു ഗ്രൂപ്പില്‍ നിന്നും രണ്ടു വീതം ടീമുകള്‍ സൂപ്പര്‍ ട്വല്‍വിലേക്ക് മുന്നേറും. ഇന്ത്യയുും ഓസ്‌ട്രേലിയയുമുള്‍പ്പെടെ എട്ട് ടീമുകള്‍ക്ക് സൂപ്പര്‍ ട്വല്‍വിലേക്ക് നേരിട്ട് പ്രവേശനം നല്‍കിയിരിക്കുകയാണ്. 
യോഗ്യതാ റൗണ്ടില്‍ എട്ടു ടീമുകള്‍ മത്സരിക്കും. ഗ്രൂപ്പ് എ-യില്‍ നമീബിയ, ശ്രീലങ്ക, നെതര്‍ലാന്റ്‌സ്, യു.എ.ഇ, ഗ്രൂപ്പ് ബി-യില്‍ വെസ്റ്റിന്‍ഡീസ്, സ്‌കോട്‌ലന്റ്, അയര്‍ലന്റ്, സിംബാബ്‌വെ ടീമുകള്‍ പോരാടും. ഈ റൗണ്ടിലെ ഓരോ വിജയത്തിനും 40,000 ഡോളറാണ് സമ്മാനം (32.5 ലക്ഷം രൂപ). ഈ റൗണ്ടില്‍ പുറത്താവുന്ന നാലു ടീമിനും ഇത്രയും തുക കിട്ടും. 
ഇന്ത്യക്കും ഓസീസിനും പുറമെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ സൂപ്പര്‍ ട്വല്‍വില്‍ നേരിട്ട് കളിക്കും. സൂപ്പര്‍ ട്വല്‍വിലും ഓരോ ജയത്തിനും 40,000 ഡോളറാണ് സമ്മാനം. സൂപ്പര്‍ ട്വല്‍വില്‍ നിന്ന് സെമി കാണാതെ പുറത്താവുന്ന എട്ടു ടീമുകള്‍ക്കും 70,000 ഡോളര്‍ ലഭിക്കും. 56 ലക്ഷം ഡോളറാണ് മൊത്തം സമ്മാനത്തുക. 

 

Latest News