Sorry, you need to enable JavaScript to visit this website.

ജീവിതത്തില്‍ ആദ്യമായി ഒരാളോട് അസൂയ  തോന്നിയത്  ഐശ്വര്യ റായിയോട് -മീന 

ചെന്നൈ- സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍  തീയറ്ററുകളില്‍. ചിയാന്‍ വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, ലാല്‍, റഹ്മാന്‍, അദിതി റാവു ഹൈദരലി, പ്രഭു തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി ഗംഭീരം എന്ന അഭിപ്രായത്തോട് മുന്നേറുകയാണ്. ഈ സമയം മീന പങ്കിട്ട ഒരു പോസ്റ്റ് ആണ് വൈറലാകുന്നത്.  
ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റായിയാണ്.  അതിനെ കുറിച്ചുള്ള മീനയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.  തനിക്ക് ആദ്യമായി ഒരാളോട് അസൂയ തോന്നുവെന്നാണ് മീന പങ്കുവെച്ച പോസ്റ്റ്.  ഐശ്വര്യ റായിയോട് തനിക്ക് അസൂയ തോന്നുവെന്നും അതിന് പിന്നിലുള്ള കാര്യവും വ്യക്തമാക്കി കൊണ്ടായിരുന്നു മീനയുടെ പോസ്റ്റ്. ഈ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. 
'ഓക്കേ, എനിക്കിത് ഇനിയും മൂടിവെക്കാന്‍ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. നെഞ്ചില്‍ നിന്നും അത് ഒഴിവാക്കണം. ഞാന്‍ അസൂയാലുവാണ്..  ജീവിതത്തില്‍ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചന്‍ കാരണം അവര്‍ക്ക് പൊന്നിയിന്‍ സെല്‍വനില്‍ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാന്‍ അവസരം കിട്ടി' എന്നായിരുന്നു മീനയുടെ പോസ്റ്റ്. 
തെന്നിന്ത്യന്‍ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍'.  ലൈക്ക പ്രൊഡക്ഷന്‍സ്, മദ്രാസ് ടാക്കീസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ച  'പൊന്നിയിന്‍ സെല്‍വന്‍' തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് റിലീസ്.  അഞ്ഞൂറ് കോടി മുതല്‍മുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങിയിരിക്കുന്നത്. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

Latest News