2024 ലെ എ.എഫ്.സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഖത്തറില്‍

ദോഹ- 2024 ലെ എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പിന് ഖത്തര്‍ ആതിഥ്യമരുളും. മലേഷ്യയിലെ ക്വാലാലംപൂരില്‍ ചേര്‍ന്ന ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്‌സി) കോമ്പറ്റീഷന്‍സ് കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് ഖത്തറിനെ അണ്ടര്‍ 23 ഏഷ്യന്‍ കപ്പിനുള്ള ആതിഥേയരായി തെരഞ്ഞെടുത്തത്.

ഇറാന്‍, സൗദി അറേബ്യ, യു.എ.ഇ, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും രംഗത്തുണ്ടായിരുന്നുവെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

സമഗ്രമായ മൂല്യനിര്‍ണയത്തിനും റിപ്പോര്‍ട്ടുകള്‍ക്കും ശേഷമാണ്  ഈ വര്‍ഷം നവംബറില്‍ ഫിഫ ലോകകപ്പ് 2022 ന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെ അണ്ടര്‍ 23
ഏഷ്യന്‍ കപ്പിനെ തെരഞ്ഞെടുത്തത്.

 

Latest News