ധനുഷിന്റെ നാനേ വരുവേൻ 

വൻ വിജയം നേടിയ തിരുച്ചിട്രമ്പലം എന്ന ചിത്രത്തിനു ശേഷം ധനുഷ് നായകനാകുന്ന നാനേ വരുവേൻ നാളെ ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിലെ നായകനും പ്രതിനായകനും താരം തന്നെയാണന്നാണ് സൂചന. 
വി. ക്രിയേഷൻസിന്റെ ബാനറിൽ തെലെ പുലിതാണു നിർമ്മിക്കുന്ന നാനേ വരുവേന്റെ തിരക്കഥയും സംവിധാനവും ശെൽവരാഘവനാണ്. ഇന്ദുജ രവിചന്ദ്രനും ഹോളിവുഡ് താരം എല്ലി അവ്‌റവുമാണു നായികമാർ. പ്രഭു, യോഗി ബാബു എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകൻ ശെൽവരാഘവനും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കാതൽ കൊണ്ടേൻ, പുതു പ്പോട്ടൈ, എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷും ശെൽവരാഘവനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സ്റ്റണ്ട് ശിവയുടെ സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിലെ ഏറെ ഹൈലൈറ്റാണ്. ഓംപ്രകാശാണ് ഛായാഗ്രാഹകൻ. സംഗീതം യുവൻ ശങ്കർ രാജ. 

Latest News