Sorry, you need to enable JavaScript to visit this website.

വീണ്ടും സഞ്ജു, ഇന്ത്യ പരമ്പര തൂത്തുവാരി

ചെന്നൈ - ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അര്‍ധ ശതകം നേടിയതോടെ ന്യൂസിലാന്റ് എ-ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരവും ഇന്ത്യ എ ജയിച്ചു. മൂന്ന് പന്ത് ശേഷിക്കെ ഇന്ത്യ എ 284 ന് ഓളൗട്ടായി. സന്ദര്‍ശകരുടെ മറുപടി 38.3 ഓവറില്‍ 178 ല്‍ അവസാനിച്ചു. 
ഓപണര്‍മാരായ അഭിമന്യു ഈശ്വരനും (35 പന്തില്‍ 39) രാഹുല്‍ ത്രിപാഠിയും (25 പന്തില്‍ 18) നല്‍കിയ തുടക്കം ഇന്ത്യ എ മുതലാക്കി. സഞ്ജുവും (68 പന്തില്‍ 54) തിലക് വര്‍മയും (62 പന്തില്‍ 50) മൂന്നാം വിക്കറ്റില്‍ 106 പന്തില്‍ 99 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. റിഷി ധവാനും (46 പന്തില്‍ 34) ശാര്‍ദുല്‍ താക്കൂറും (33 പന്തില്‍ 51) ഒടുക്കം ഗംഭീരമാക്കി. അവസാന പത്തോവറില്‍ ഇന്ത്യ എ 78 റണ്‍സടിച്ചു. 
ന്യൂസിലാന്റ് എ-ക്കു വേണ്ടി ഓപണര്‍ ഡെയ്ന്‍ ക്ലീവര്‍ (89 പന്തില്‍ 83) ഒരറ്റത്ത് പൊരുതിയെങ്കിലും ആരുടെയും പിന്തുണ ലഭിച്ചില്ല. രാജ് ബാവയും (5.3-0-11-4) കുല്‍ദീപ് യാദവും (6-0-29-2) രാഹുല്‍ ചഹറും (7-0-39-2) അവരെ ചെറിയ സ്‌കോറിലൊതുക്കി. എട്ട് ബൗളര്‍മാരെ ഇന്ത്യ എ ഉപയോഗിച്ചു. മൈക്കിള്‍ റിപ്പോണിനെ (29) പുറത്താക്കാന്‍ അഭിമന്യു ഈശ്വരന്‍ എടുത്ത ക്യാച്ച് ഏറെ ചര്‍ച്ചയായി. ഷോര്‍ട് കവറില്‍ നിന്ന് ഓടിവന്ന് മുഴുനീളം ഡൈവു ചെയ്താണ് ക്യാച്ചെടുത്തത്.  

 

Latest News