Sorry, you need to enable JavaScript to visit this website.

ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഖത്തറില്‍ പൂര്‍ണ ആരോഗ്യ പരിരക്ഷ

ദോഹ- ലോകകപ്പിനെത്തുന്ന ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഖത്തറിലെ പൊതുജനാരോഗ്യ സംരക്ഷണം പൂര്‍ണമായി ലഭ്യമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ  ആരോഗ്യ സംരക്ഷണ, പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് അറിയിച്ചു.  
ലോകാരോഗ്യ സംഘടനയുടെ വെബിനാറില്‍ 'മെഗാ സ്‌പോര്‍ട്‌സ് ഇവന്റുകള്‍ സുരക്ഷിതവും ആരോഗ്യകരവുമാക്കുക' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ലോകകപ്പിനായി വരുന്ന എല്ലാവര്‍ക്കും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തും. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിംഗ് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. ലോകകപ്പിനായി രാജ്യത്തെത്തുന്നവരെ പരിഗണിച്ചാണ്   രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ ടെസ്റ്റിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
28 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും കുറഞ്ഞത് 100 സ്വകാര്യ ക്ലിനിക്കുകളിലും റാപ്പിഡ് ആന്റിജന്‍ പരിശോധന ലഭ്യമാണ്.
ഖത്തറിലെ എല്ലാ ഫാന്‍ സോണുകളിലും ദ്രുത ആന്റിജന്‍ ടെസ്റ്റിംഗിനായി കേന്ദ്രങ്ങളും ബൂത്തുകളും സ്ഥാപിക്കാനും  പദ്ധതിയിടുന്നു, ടൂര്‍ണമെന്റില്‍ വളരെ താങ്ങാവുന്ന ചിലവില്‍ ഇത് എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാവുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന ആരാധകര്‍ക്ക് നിര്‍ബന്ധിത വാക്‌സിനേഷനുകളൊന്നുമില്ലെന്നും എന്നാല്‍ ശുപാര്‍ശ ചെയ്യുന്ന വാക്‌സിനുകള്‍ ഉണ്ടാകുമെന്നും അവര്‍ സൂചിപ്പിച്ചു.

'ടൂര്‍ണമെന്റ്  നടക്കുന്നത് ശൈത്യകാലത്തായതിനാല്‍   സീസണല്‍  ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷനുകളും അവരുടെ കോവിഡ് 19 വാക്‌സിനുകളും എടുക്കാന്‍ ഞങ്ങള്‍ വളരെ ശുപാര്‍ശ ചെയ്യുന്നു.  ലോകമെമ്പാടുമുള്ള യാത്രയ്ക്കിടയിലും ഫിഫ ലോകകപ്പ് പോലെയുള്ള ബഹുജന സമ്മേളനങ്ങളിലും പൊതുവെ ഉപദേശിക്കപ്പെടുന്ന മെനിഞ്ചൈറ്റിസ് വാക്‌സിന്‍, മീസില്‍സ് വാക്‌സിന്‍ പോലുള്ള  മറ്റ് വാക്‌സിനുകളും ഉണ്ടാകാം.  ഉദാഹരണത്തിന്  എന്നാല്‍ ഏറ്റവും  സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനും  കോവിഡ് വാക്‌സിനുമാണ് പൊതുജനാരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്.

 

Latest News