ഷാമിക്ക് കോവിഡ്, ഹാര്‍ദിക്, ഹൂഡ  പുറത്ത്; എന്നിട്ടും സഞ്ജു ഇല്ല

തിരുവനന്തപുരം - നിസ്സാര പരിക്കുള്ള ഹാര്‍ദിക് പാണ്ഡ്യക്കും ദീപക് ഹൂഡക്കും പകരം ബാറ്റര്‍ ശ്രേയസ് അയ്യരെയും ഇടങ്കൈയന്‍ സ്പിന്നര്‍ ഓള്‍റൗണ്ടര്‍ ശഹ്ബാസ് അഹമ്മദിനെയും ഇന്ത്യന്‍ ടീമിലുള്‍പെടുത്തി. സഞ്ജു സാംസണിനെ ടീമിലേക്ക് പരിഗണിച്ചില്ല. 
ഭുവനേശ്വര്‍കുമാറും ഹാര്‍ദിക് പാണ്ഡ്യയുമില്ലാതെയാണ് ഇന്ത്യന്‍ ടീം എത്തിയിരിക്കുന്നത്. ഓസീസിനെതിരായ പരമ്പരക്കു ശേഷം ഇരുവരും ബംഗളൂരുവിലെ നാഷനല്‍ അക്കാദമിയില്‍ പരിശീലനത്തിന് പോയി. ഓസീസിനെതിരായ പരമ്പരയില്‍ വിട്ടുനിന്ന അര്‍ഷദീപ് സിംഗ് ദക്ഷിണാഫ്രിക്കക്കെതിരായ ടീമിലുണ്ട്. കോവിഡ് ബാധിച്ച മുഹമ്മദ് ഷമിയുടെ ലഭ്യതയെക്കുറിച്ച് ഇപ്പോഴും സംശയമുണ്ട്. ഷമി ഓസീസിനെതിരെ കളിച്ചിരുന്നില്ല. ഉംറാന്‍ മാലിക്കിനെ സ്റ്റാന്റ്‌ബൈയായി നിര്‍ത്തിയിട്ടുണ്ട്. ഉമേഷ് യാദവാണ് ഓസീസിനെതിരെ ഷമിയുടെ പകരക്കാരനായി ഉണ്ടായിരുന്നത്. ഉംറാന്‍ അയര്‍ലന്റിനെതിരെ മൂന്ന് ട്വന്റി20 കളിച്ചിട്ടുണ്ട്. ഇപ്പോള്‍ ന്യൂസിലാന്റ് എ-യെ നേരിടുന്ന ഇന്ത്യ എ ടീമിനൊപ്പമാണ് ഉള്ളത്. ഷമി ലോകകപ്പ് ടീമില്‍ റിസര്‍വ് താരമാണ്. 


 

Latest News