നാലാം ട്വന്റി20: ഇംഗ്ലണ്ടിന് നാടകീയ തോല്‍വി

കറാച്ചി - പാക്കിസ്ഥാനെതിരായ നാലാം ട്വന്റി20യില്‍ ഇംഗ്ലണ്ടിന് നാടകീയ തോല്‍വി. ഏഴു മത്സര പരമ്പര ഇതോടെ 2-2 ആയി. അവസാന രണ്ടോവര്‍ വരെ ഇംഗ്ലണ്ട് അനായാസ വിജയത്തിലേക്ക് മുന്നേറുകയായിരുന്നു. 18 പന്തില്‍ 33 റണ്‍സ് വേണമെന്നിരിക്കെ പതിനെട്ടാം ഓവറില്‍ ലിയാം ഡോസന്‍ (17 പന്തില്‍ 34) നാല് ബൗണ്ടറിയും ഒരു സിക്‌സറുമായി 24 റണ്‍സ് വാരിയതോടെ പാക്കിസ്ഥാന്‍ കാണികള്‍ ഗാലറി വിട്ടുതുടങ്ങിയതായിരുന്നു. 
പത്തൊമ്പതാം ഓവറിന്റെ തുടക്കത്തില്‍ ഹാരിസ് റഊഫിനെ ഡോസന്‍ ബൗണ്ടറി കടത്തിയതോടെ 10 പന്തില്‍ അഞ്ച് റണ്‍സ് മതിയായിരുന്നു ജയിക്കാന്‍. മൂന്നു വിക്കറ്റും ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ഡോസനെ റഊഫ് പുറത്താക്കി. പകരം വന്ന അരങ്ങേറ്റക്കാരന്‍ ഒല്ലി സ്റ്റോണിന്റെ കുറ്റി തെറിപ്പിച്ചു.  അവസാന ഓവറില്‍ ആരും ജയിക്കാമെന്നായി. പാക്കിസ്ഥാന് ഒരു വിക്കറ്റ് വേണം, ഇംഗ്ലണ്ടിന് നാലു റണ്‍സും. രണ്ടാമത്തെ പന്തില്‍ റീസ് ടോപലെ റണ്ണൗട്ടായതോടെ നാല് പന്ത് ശേഷിക്കെ ഇംഗ്ലണ്ട് 163 ന് ഓളൗട്ടായി. 
നേരത്തെ മുഹമ്മദ് രിസ്‌വാനും (67 പന്തില്‍ 88) ബാബര്‍ അസമുമാണ് (36) ഓപണിംഗ് വിക്കറ്റില്‍ 11.5 ഓവറില്‍ 97 റണ്‍സടിച്ച് പാക്് ഇന്നിംഗ്‌സിന് അടിത്തറയിട്ടത്.
 

Latest News