പ്രസവാവധിക്ക് ശേഷം  സിനിമയില്‍  തിരിച്ചെത്തിയ കാജല്‍  അഗര്‍വാള്‍ കുതിര  സവാരി അഭ്യാസവുമായി 

ചെന്നൈ- കമല്‍ഹാസന്റെ 'ഇന്ത്യന്‍ 2' ചിത്രീകരണം പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം സംവിധായകന്‍ ഷങ്കറിനൊപ്പമുള്ള കമലിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം ചിത്രീകരണം പുനരാരംഭിച്ച സിനിമയുടെ ബാക്കി ഭാഗങ്ങള്‍ വൈകാതെ തന്നെ പൂര്‍ത്തിയാകും. നിര്‍ത്തിവെച്ച സിനിമയുടെ ചിത്രീകരണത്തിനായി കാജല്‍ അഗര്‍വാള്‍ വീണ്ടും എത്തുമ്പോള്‍ നടിയുടെ കല്യാണവും പ്രസവവും കഴിഞ്ഞു. നായികയായ കാജല്‍ ചിത്രീകരണം സംഘത്തിനൊപ്പം ചേരുന്നതിന് മുമ്പ് കുതിര സവാരി അഭ്യസിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.പ്രായമായ സ്ത്രീയുടെ വേഷത്തിലാണ് നടിയെത്തുന്നത് എന്ന് പറയപ്പെടുന്നു. പ്രസവാവധിക്ക് ശേഷം കാജല്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്.

Latest News